സംവിധാകന് രാജേഷ് പിള്ള അന്തരിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു.
കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു രാജേഷ് പിള്ള . അതിനിടയിലാണ് കടുത്ത ന്യുമോണിയ ബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വേട്ടയാണ് അവസാനം സംവിധാനം ചെയ്ത സിനിമ. ആശുപത്രിക്കിടയില്‍ വച്ചാണ് രാജേഷ് പിള്ള ഈ സിനിമ പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 27 ന് രാവിലെ 11.45 ഓടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തെറ്റായ ഭക്ഷണക്രമമാണ് രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം വരുത്തി വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയ സംവിധായകന്
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള എന്ന സംവിധായകന് പ്രശസ്തനാകുന്നത്. മലയാളികള്‍ ഏറെ സ്വീകരിച്ച സിനിമയായിരുന്നു ട്രാഫിക്.

മിലി
ട്രാഫിക്കിന് ശേഷം സംവിധാനം ചെയ്ത മിലിയും മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു.

ആദ്യ ചിത്രം
2005 ല്‍ പുറത്തിറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബന് ആയിരുന്നു ഈ ചിത്രത്തിലെ നായകന്.

മികച്ച സന്ദേശങ്ങള്‍
കേരളത്തില്‍ അവയവദാനത്തിന് കൂടുതല്‍ ആളുകള്‍ മുന്‍നിരയിലേയ്ക്ക് വരാനുള്ള കാരണങ്ങളില്‍ ഒന്ന് രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന ചിത്രമായിരുന്നു. അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിത വിജയം ചിത്രീകരിച്ച മിലിയും മികച്ച സന്ദേശമാണ് നല്‍കിയത്.

ഹിന്ദിയില്‍
ട്രാഫിക് സിനിമയുടെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഈ സിനിമയും സംവിധാനം ചെയ്തത് രാജേഷ് പിള്ള തന്നെ ആയിരുന്നു

മഞ്ജു വാര്യര്‍
തിരിച്ചുവരവിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വേട്ട. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മഞ്ജു ഈ വേഷത്തില്‍ എത്തുന്നത്.

പ്രാര്‍ത്ഥനയോടെ
സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സംവിധായകന് ആശുപത്രിയിലായ വാര്‍ത്തയാണ് പുറത്ത് വന്നത്. രാജേഷ് പിള്ളയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുകയായിരുന്നു കേരളം.

ഒരുപാട് പുരസ്കാരങ്ങള്‍
ട്രാഫിക് എന്ന ചിത്രത്തിന് ഏറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് രാജേഷ് പിള്ളയ്ക്ക്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, മാതൃൃഭൂമി ഫിലിം അവാര്‍ഡ്, സൂര്യ ഫിലിം അവാര്‍ഡ് തുടങ്ങിയവ അവില് ചിലത് മാത്രം.

ഭാര്യ
മേഘയാണ് രാജേഷ് പിള്ളയുടെ ഭാര്യ. ശവസംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിൽ
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications