Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ വഴിമുട്ടിക്കുമോ? ബിജെപിക്ക് കൃത്യമായ മതമുഖം, ഇനി സംഭവിക്കുന്നതിനെ കുറിച്ച് രഞ്ജി പണിക്കർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിനായുള്ള പരക്കം പാച്ചലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് രംഗത്തേക്ക് അതിശക്തമായി വരാന്‍ ശ്രമിക്കുകയാണെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചാല്‍ പിന്നെ എല്‍ഡിഎഫ് , വീണ്ടും യുഡിഎഫ് ഇങ്ങനെയായിരുന്നു കേരളത്തിലെ പതിവ്. എന്നാല്‍ ഇത്തവണ ബിജെപി ഗൗരവത്തില്‍ കയറി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പത്രത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

എല്‍ഡിഎഫിനും യുഡി എഫിനും പിന്നാലെ ബിജെപിയും തങ്ങളുടെ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി എന്ന പ്രചാരണ മുദ്രാവാക്യവുമായി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിജയം നേടാനാണ് പാര്‍ട്ടിയുടെ ക@ിന ശ്രമം. എന്നാല്‍ ബിജെപിയെ കുറിച്ച് രഞ്ജി പണിക്കര്‍ വിലയിരുത്തുന്നത് നോക്കൂ..

നേരത്തെയും ബിജെപി

നേരത്തെയും ബിജെപി

നേരത്തെയും ബിജെപി ഇവിടെ ഉണ്ടായിരുന്നു. എല്ലായിടത്തും മത്സരിച്ചു. അവര്‍ക്ക് നേതാക്കളും അണികളും ഉണ്ടായിരുന്നുവെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി എന്ന വീര്യത്തോടെയാണ് അവര്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ രാഷ്ട്രീയ കേരളം അത് തിരിച്ചറിഞ്ഞ് ഏതുതരത്തില്‍ പ്രതികരിക്കുമെന്നാണ് താന്‍ നോക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

ജാതി മതം

ജാതി മതം

തിരഞ്ഞെടുപ്പ് കാലത്ത് ജാതിമത സമവാക്യങ്ങള്‍ ഉണ്ടാവുന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഒരുപാര്‍ട്ടിയും ജാതി മത സാധ്യതകളെ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ല.

 കൃത്യമായ മതമുഖം

കൃത്യമായ മതമുഖം

കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗുമെല്ലാം മതത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞാണ് രാഷ്ിട്രീയത്തില്‍ കളിക്കുന്നത്. എന്നാല്‍ ബിജെപി അതുപോലെയല്ല, ഇവര്‍ക്ക് കൃത്യമായ മതമുഖമുണ്ടെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

ചട്ടകൂടിലേക്ക് വലിച്ചടിപ്പിക്കുന്നു

ചട്ടകൂടിലേക്ക് വലിച്ചടിപ്പിക്കുന്നു

കൃത്യമായ മതമുഖമുള്ള ബിജെപി ഒരു മതത്തിന്റെ ചട്ടകൂടിലേക്ക് എല്ലാത്തിനെയും വലിച്ചടിപ്പിക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്.

രാജ്യം അപകടത്തില്‍

രാജ്യം അപകടത്തില്‍

മതം എവിടെയെക്കെയോ രാഷ്ട്രീത്തെ നിയന്ത്രിച്ചിട്ടുണ്ടോ അവിടെയെല്ലാം രാജ്യം അപകടത്തിലേക്ക് വീണിട്ടുണ്ട്. ഇന്ത്യയും ആ അവസ്ഥയിലേക്കാണ് പോകുന്നതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+