കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; എംജി ശ്രികുമാര്‍ സംഗീത നാടക അക്കാദമി തലവനാകും

Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും ഗായകന്‍ എംജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനും തീരുമാനമായി. നിലവിലെ ചെയര്‍മാനായ കമലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ നിയമവനം. നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയായ ശേഷമാണ് എംജി ശ്രികുമാര്‍ ചുമതലയേല്‍ക്കുക.

പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍

സംവിധായകന്‍ രഞ്ജിത്തും എം ജി ശ്രീകുമാറും സര്‍ക്കാരിന്റെ കീഴില്‍ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത് ഇതാദ്യമായാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കിയതോടെ ഉടന്‍ ഉത്തരവിറങ്ങും. കഴിഞ്ഞ മന്ത്രിസഭ യോഗം ഇവരുടെ നിയമനത്തിന് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

kerala

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത് ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 1985 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിഗ്രി എടുത്ത രഞ്ജിത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയില്‍ പുറത്തിറങ്ങി. തുടര്‍ന്ന് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി.

ചലച്ചിത്ര പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, അവതാരകന്‍ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് എംജി ശ്രീകുമാര്‍. 1983ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയില്‍ കവി ജി ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

English summary
Director Ranjith Chalachithra Academy Chairman;MG Sreekumar will be head of Sangeetha Nataka Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X