കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഭരിക്കുന്നത്‌ ഇച്ഛാ ശക്തിയുള്ള മുഖ്യമന്ത്രി; പിണറായി വിജയനെ അഭിനന്ദിച്ച്‌ സംവിധായകന്‍ രഞ്‌ജിത്‌

Google Oneindia Malayalam News

കോഴിക്കോട്‌: തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ സംവിധായകന്‍ രഞ്‌ജിത്ത്‌. കേരളം ഭരിക്കുന്നത്‌ ഇച്ഛാ ശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന്‌ വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു. സിനമാ ലോകം മുഴുവന്‍ മുഖ്യമന്ത്രിയോട്‌ നന്ദി അറിിക്കുന്നതായും രഞ്‌ജിത്ത്‌ തന്റെ പോസ്‌റ്റിലൂടെ അറിയിച്ചു.

ranjith

രഞ്‌ജിത്തിന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ രൂപം

വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർ

English summary
director ranjith, pinarayi vijayan, pinarayi vijyan, decision made by relief of film industry,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X