Get Updates
Get notified of breaking news, exclusive insights, and must-see stories!

അധിക്ഷേപ പരാമര്‍ശം; രഞ്ജിത്തിന്റെ ഫേസ്ബുക്ക് കാണാനില്ല

കൊച്ചി: സിനിമാ നിരൂപകനായ മനീഷ് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്രത്യക്ഷമായി. സംവിധായകന്‍ രഞ്ജിത്തിന്റെതെന്ന രീതിയില്‍ 'രഞ്ജിത്ത് ബാലകൃഷ്ണന്‍' എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നായിരുന്നു പരാമര്‍ശം ഉണ്ടായത്.

മനീഷ് നാരായണന്‍ വിമര്‍ശനത്തിന് അതീതനല്ലെങ്കിലും എഴുത്തുകാരന്റെ വിവാഹ ചിത്രത്തിനു താഴെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം വന്നതോടെ പല ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രൊഫൈലിന്റെ ഉടമ അപ്രത്യക്ഷമായത്. പ്രൊഫൈല്‍ രഞ്ജിത്തിന്റെതു തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ranjith-leela

'നിനക്ക് മധുവിധുവിന്റെ ശീതളിമ? ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും... ഇനിയെങ്കിലും നന്നായികൂടെ മനീഷ് നാരായണാ...'' എന്നായിരുന്നു രഞ്ജിത്തിന്റെ കമ്മന്റ്. ഇതിന് മുന്‍പ് മറ്റൊരു മോശം കമന്റ് പ്രത്യക്ഷപ്പെട്ടെങ്കിലും അത് താന്‍ തന്നെ ഡീലീറ്റ് ചെയ്യുകയായിരുന്നെന്ന് മനീഷ് വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് ബാരെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ ഡോ.ബിജു, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ പ്രേം ചന്ദ്, നടന്‍ ജോയ് മാത്യു എന്നിവരുള്‍പ്പെടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ മേല്‍ പറഞ്ഞ പ്രൊഫൈല്‍ ഉടമയും പങ്കെടുത്തിരുന്നു. സംഭവത്തില്‍ രഞ്ജിത്ത് ഇതുവരെ വിശദീകരണം നല്‍കാത്തതിനാല്‍ പ്രൊഫൈല്‍ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+