ചെന്നൈയ്ക്ക് വെളിച്ചം പകരാന്‍ രഞ്ജിത്തും രണ്‍ജി പണിക്കരുമെത്തി
കൊച്ചി: പ്രശസ്ത ചലച്ചിത്ര താരങ്ങളും സംവിധായകരും ചെന്നൈയിലെ ദുരിത ബാധിതര്‍ക്ക് വ്യത്യസ്ത രീതിയിലൂടെയാണ് സഹായവുമായി എത്തുന്നത്. ചെന്നൈയ്ക്ക് വെളിച്ചം പകര്‍ന്നു കൊണ്ടാണ് സംവിധായകനായ രഞ്ജിത്തും നടനായ രണ്‍ജി പണിക്കരും രംഗത്തെത്തിയത്.
മറ്റ് ചലച്ചിത്ര താരങ്ങളും പ്രവര്‍ത്തകരും പണം നല്‍കിയും അവശ്യ സാധനങ്ങള്‍ നല്‍കിയും മാതൃക കാണിച്ചു. എന്നാല്‍ രഞ്ജിത്തും രണ്‍ജി പണിക്കരും ഇരുട്ടിലായ ചെന്നൈയ്ക്ക് വെളിച്ചവുമായാണ് എത്തിയത്. അമ്പതിനായിരം രൂപയുടെ മെഴുകുതിരികളാണ് ഇവര്‍ ചെന്നൈ ദുരിത ബാധിതര്‍ക്ക് നല്‍കിയത്.

നന്മയുടെ വെളിച്ചമായാണ് ഇരുവരും രംഗത്തെത്തിയത്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി പോലും നഷ്ടപ്പെട്ടിരുന്നു. മഴ കുറഞ്ഞിട്ടും ചെന്നൈയിലെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോഴും ഉള്‍പ്രദേശത്ത് താമസിക്കുന്നവര്‍ ഇരുട്ടിലാണ്. ഇവര്‍ക്ക് ആശ്വാസവുമായാണ് രഞ്ജിത്തും രണ്‍ജി പണിക്കരും എത്തിയത്. വൈദ്യുതി ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കാണ് ഈ മെഴുകുതിരികള്‍ ഇവര്‍ സംഭാവന ചെയ്തിരിക്കുന്നത്. ചെന്നൈ മലയാള സിനിമയുടെ പ്രകാശമാണെന്നും ആ പ്രകാശത്തിലാണ് സിനിമാലോകം വളര്‍ന്നതെന്നും സംവിധായകന്‍ രഞ്ജിത്ത് പറയുകയുണ്ടായി.












Click it and Unblock the Notifications