പുറ്റിംഗല്‍ ദുരന്തഭൂമിയില്‍ വിഷുദിനത്തില്‍ വെള്ളം എത്തിച്ച് സംവിധായകന്‍ രഞ്ജിത്
കൊല്ലം: പുറ്റിംഗല്‍ക്കാര്‍ക്ക് ഇന്ന് വിഷു ഇല്ല, ദുരന്തങ്ങളില്‍പ്പെട്ട് മരിച്ചവരേക്കാളേറെ ദുരിതമനുഭവിക്കുന്നത് ഇവിടെ ജീവിക്കുന്നവാരണ്. ഇവര്‍ക്കിടയിലേക്ക് സാന്ത്വനമായി സംവിധായകന്‍ രഞ്ജിത്ത് എത്തിയത് കുടിവെള്ളവുമായാണ്.
'ദുരന്തഭൂമിയില്‍ കഴിയുന്ന ഇവര്‍ക്ക് സാന്ത്വന വാക്കിനേക്കാള്‍ ഏറെ ഇപ്പോള്‍ ആവശ്യം കുടിക്കാന്‍ ഒരു തുളളി വെള്ളമാണ്. ജീവിച്ചിരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വിഷു ദിനത്തില്‍ കടിവെള്ളവുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.'

പ്രദേശത്തെ കിണറുകള്‍ ഭൂരിഭാഗവും ഇടിഞ്ഞ് താഴ്‌നനിലയിലാണ്. ഇതില്‍ രാസവസ്തുക്കളും മാംസക്കഷ്ണങ്ങളും ചിതറി കിടക്കുന്നു. ഇവിടെ പല വീടുകളിലും ഭക്ഷണം പോലും പാകം ചെയ്യ്തിട്ട് ദിവസങ്ങളായി എന്നാണ് പുറ്റിംഗലിലെ അവസ്ഥ കണ്ട രഞ്ജിത്ത് പറഞ്ഞത്.












Click it and Unblock the Notifications