കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിത്തിന്റെ ലീലയെ വിലക്കി; സംവിധായകനോടുള്ള കലിപ്പ് തീര്‍ക്കുന്നതിങ്ങനെയൊക്കെയാണ്

  • By Siniya
Google Oneindia Malayalam News

കൊച്ചി: രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമയ്ക്ക് നിര്‍മാതാക്കളുടെ അപ്രഖ്യാപിത വിലക്ക്. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിനിമയിലെ ദിവസവേതനക്കൂലിക്കാര്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ വേതനം കൂട്ടി നല്‍കാനാകില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേ സമയം ചിത്രീകരണങ്ങള്‍ നിര്‍ത്തി വച്ചുകൊണ്ട് സമരം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ തൊഴിലാളികല്‍ ആവശ്യപ്പെട്ട് വേതനം നല്‍കികൊണ്ട് രഞ്ജിത് ചിത്രീകരണം തുടര്‍ന്നിരുന്നു, തുടര്‍ന്ന് രഞ്ജിത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയോഷനില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉണ്ണി ആറിന്ർറെ ലീല എന്ന കഥയെ ആസ്പദമാക്കിയാണ് രഞ്ജിത്ത ചിത്രം നിര്ർമ്മിച്ചിട്ടുള്ളത്. ബിജുമേനോനാണ് നായകന്ർ

വിലക്ക്

വിലക്ക്

തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെകൊണ്ട് സിനിമ റിലീസ് ചെയ്യിക്കാതിരിക്കാനാണ് ശ്രമം.

പ്രതിഷേധം

പ്രതിഷേധം

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു് സിനിമയിലെ ദിവസ വേതനക്കാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വേതനം കൂട്ടി നല്‍കില്ലെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഫെഫ്കയുടെ പിന്തുണയോടെയായിരുന്നു ഇത്.

 രഞ്ജിത് ചെയ്തത്

രഞ്ജിത് ചെയ്തത്

തൊഴിലാളികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട വേതനം നല്‍കികൊണ്ട് രഞ്ജിത് ലീല ചിത്രീകരിച്ചത്. ഇതിന്റെ നിര്‍മാതാവും രഞ്ജിത് തന്നെയാണ്.

പുറത്താക്കി

പുറത്താക്കി

തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിച്ച് ലീല ചിത്രീകരണം തുടര്‍ന്നതില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

ഇതുകൊണ്ടുന്നും തീര്‍ന്നില്ല

ഇതുകൊണ്ടുന്നും തീര്‍ന്നില്ല

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.

റിലീസ് തടയാന്‍ കഴിയുമോ?

റിലീസ് തടയാന്‍ കഴിയുമോ?

ലീലയുടെ റീലീസ് തടയാന്‍ കഴിയില്ലെന്നിരിക്കെയാണ് എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ രഹസ്യ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആസാദി

ആസാദി

വിലക്കിനെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കനയ്യ കുമാറിന്റെ അസാദി മാതൃകയിലാണ് മുദ്രാവാക്യം. ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. ഉണ്ണി ആറിന്ർറെ ലീല എന്ന കഥയെയാണ് സിനിമയാക്കി മാറ്റിയിരിക്കുന്നത്. ബിജുമനോനാണ് നായകന്ർ.

വിലക്കിന് വഴങ്ങില്ല

വിലക്കിന് വഴങ്ങില്ല

നിര്‍മാതാക്കളുടെ വിലക്കിന് വഴങ്ങില്ലെന്ന് രഞ്ജിത് പറഞ്ഞു. വിതരണക്കാരുടെയോ സാറ്റ്‌ലൈറ്റ് അവകാശത്തിന്റെയോ പിന്തുണയില്ലാതെ സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് കടം വാങ്ങിയ കാശുകൊണ്ടാണ് ലീല പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

സിഡി ആയിട്ട് വില്‍ക്കും

സിഡി ആയിട്ട് വില്‍ക്കും

റിലീസ് തടഞ്ഞാല്‍ സിഡി രൂപത്തില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഓഫീസിനു മുന്നിലിട്ട് വില്‍പന നടത്തുമെന്ന് സംവിധായകന്‍ പറഞ്ഞു. റിലീസിന് സമ്മതിച്ചില്ലെങ്കില്‍ തനിക്ക് തന്റേതായ വഴി തേടേണ്ടി വരുമെന്നും രഞ്ജത് പറഞ്ഞു.

English summary
director ranjth 's cinema leela banned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X