കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ലീല നിര്‍മാതാക്കളില്‍ നിന്നു മോചിതയായി, കൂടെ ഹൈക്കോടതി ഉണ്ട്

  • By Siniya
Google Oneindia Malayalam News

കൊച്ചി; രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയുടെ റിലീസിംഗ് തടയാനുള്ള നിര്‍മ്മാതക്കളുടെ ശ്രമം പാളി. ചിത്രത്തിന് ആവശ്യമായ പബ്ലിസിറ്റി ക്ലിയറന്‍സ് എത്രയും പെട്ടെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇതോടപ്പം തന്നെ സെന്‍സര്‍ ചെയ്യാനുള്ള രേഖകള്‍ ഫിലിം ചേംബയറിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ലീലയുടെ റിലീസിംഗ് തടയുമെന്ന നിര്‍മാതാക്കളും വിതരണക്കാരും നേരത്തെ പറഞ്ഞിരുന്നു.

leela

സിനിമയ്ക്കായി തയാറാക്കിയ പോസ്റ്ററുകള്‍ വിലക്കിയ നടപടി പിന്‍വലിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് മുഹമ്മദ് മുഷ്താഖ് നിര്‍ദേശം നല്‍കിയത്.

പോസ്റ്ററില്‍ അശ്ലീലമുണ്ടോയെന്ന് മാത്രമേ ഫിലിം ചേംബര്‍ പരിശോധിക്കേണ്ടതുള്ളുവെന്നും സിനിമയുടെ പോസ്റ്ററും മറ്റ് പബ്ലിസിറ്റി മെറ്റീരിയലും പരിശോധിക്കാനുള്ള അധികാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫി ഫിലിം സര്‍ട്ടിഫിക്കേഷനോ ചലച്ചിത്ര അക്കാദമിക്കോ കൈമാറണമെന്നും രഞ്ജിത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

English summary
director renjith approached high court for his movie leela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X