• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൊവിഡിൽ പട്ടിണിക്കിട്ടിലല്ലോ സാറെ, ഭക്ഷണം തന്ന് സംരക്ഷിച്ചില്ലേ';സർക്കാരിനെ പുകഴ്ത്തി രഞ്ജിത്ത്

കോഴിക്കോട്; സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി സംവിധായകൻ രഞ്ജിത്ത് . വയനാട്ടിൽ പോയപ്പോൾ തനിക്ക് ഉണ്ടായ ഒരു അനുഭവം വിവരിച്ച് കൊണ്ടായിരുന്നു രഞ്ജിത്ത് സർക്കാരിനെ പ്രശംസിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

cmsvideo
  Director Ranjith supports Pinarayi Vijayan government | Oneindia Malayalam

  വയനാട്ടിലെ ഒരു ഗ്രാമത്തിൽ പോയപ്പോൾ അവിടത്തെ ചയക്കടയിൽ വെച്ച് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ചോിച്ചപ്പോൾ കിട്ടിയ മറുപടിയാണ് സംവിധായകൻ പരിപാടിയിൽ വിവരിച്ചത്.

  തിരഞ്ഞെടുപ്പ് അടുത്തില്ലേ

  തിരഞ്ഞെടുപ്പ് അടുത്തില്ലേ

  എന്തൊക്കെയാണ് തിരഞ്ഞെടുപ്പൊക്കെ വരാൻ പോകുകയാണെല്ലോ എന്ന് താൻ ചോദിച്ചു. അപ്പോൾ ആ ഇവിടെ എന്താണ് സർ വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ എന്നായിരുന്നു മറുപടി. അതല്ല ചോദിച്ചത് അസംബ്ലി തിരഞ്ഞെടുപ്പ് വരില്ലേ അപ്പോൾ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

   ‘പട്ടിണിക്കിട്ടിലല്ലോ സാറേ

  ‘പട്ടിണിക്കിട്ടിലല്ലോ സാറേ

  ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷൻ കടകളിലൂടെ സ്ഥിരമായി ആഹാര സാധനങ്ങൾ തന്ന് സംരക്ഷിച്ചില്ലേ. പിന്നെ പെൻഷൻ സ്ഥിതി അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോൾ കുടിശ്ശിക ഇല്ല സാറെ.

  കുടിശ്ശിക ഇല്ല

  കുടിശ്ശിക ഇല്ല

  എല്ലാ മാസങ്ങളും കിട്ടുന്നുണ്ട്. ഈ ശബ്ദങ്ങളാണ് പുറത്തേക്ക് വരുന്നതെങ്കിൽ അതും കൂടിയാകണം മാധ്യമങ്ങൾ കേൾപ്പിക്കേണ്ടത്.അതും കൂടിയാവണം മാധ്യമങ്ങളുടെ കർത്തവ്യങ്ങളിലൊന്ന്.

  കാരണം ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

  പ്രകടന പത്രിക

  പ്രകടന പത്രിക

  മന്ത്രി ടിപി രാമകൃഷ്ണൻ രഞ്ജിത്തിന് നൽകി പ്രകടന പത്രിക പ്രകാശിപ്പിച്ചു. ൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ എംപി അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്‌ണൻ, എ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അതേസമയം രഞ്ജിത്തിന്റെ വീഡിയോ മന്ത്രി ഇപി ജയരാജൻ പങ്കുവെച്ചിട്ടുണ്ട്.മന്ത്രിയുടെ പോസ്റ്റ് വായിക്കാം

  കേരള ജനത വോട്ട് നൽകും

  കേരള ജനത വോട്ട് നൽകും

  ദുരിതത്തിലും പ്രതിസന്ധിയിലും ജനങ്ങളെ കൈവിടാത്ത സര്‍ക്കാരിനെ കുറിച്ചാണ് സാധാരണക്കാര്‍ക്ക് പറയാനുള്ളത്. ''കൊവിഡ് കാലത്തും ജനങ്ങളെ പട്ടിണിക്കിടാത്ത സര്‍ക്കാരിന് കേരള ജനത വോട്ട് നല്‍കും''.

  വലിയ അംഗീകാരമാണ്

  വലിയ അംഗീകാരമാണ്

  അടുത്തിടെ വയനാട്ടില്‍ വെച്ചുണ്ടായ അനുഭവം സംവിധായകന്‍ രഞ്ജിത് പങ്കുവെക്കുകയാണ്. ഈ വാക്കുകൾ വലിയ അംഗീകാരമാണ്. ജനക്ഷേമ സർക്കാരിന് ജനമനസ്സിലുള്ള സ്ഥാനം ആ വാക്കുകളിൽ വ്യക്തം.

  പുരുഷൻ കേന്ദ്രകഥാപാത്രം ആകുമ്പോൾ ആണത്തം അതിന്റെ ഭാഗം, പൊളിറ്റിക്കലി കറക്ടാൻ ശ്രമിച്ചിട്ടില്ലെന്നും നിതിൻ രഞ്ജി പണിക്കർ

  സ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

  സൂരജിന്റെ കുരുക്ക് വീണ്ടും മുറുക്കി, പാമ്പ് പിടുത്തക്കാരന്റെ നിര്‍ണായക മൊഴി കോടതിയില്‍; പ്രതിഭാഗം വിയര്‍ക്കും

  വിഎസ് ആയിരുന്നെങ്കില്‍ പിണറായിയുടെ പ്രശ്‌നം ഉണ്ടാവില്ല, ആ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബെസ്റ്റെന്ന് ജോയ് മാത്യു

  English summary
  director Renjith hails LDF govt ; Minister EP Jayarajanshares his video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X