Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് വണ്ടിയോടിച്ചു എന്നാരോപണം; സംവിധായകന്‍ രൂപേഷ് പീതാംബരനെ പൊലീസ് പിടിച്ചു

കൊച്ചി: മദ്യപിച്ച് വണ്ടിയോടിച്ചു എന്നാരോപിച്ച് സംവിധായകന്‍ രൂപേഷ് പീതാംബരനെ പൊലീസ് പിടിച്ചു. എന്നാല്‍ പിന്നീട് വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു. താന്‍ മദ്യപിച്ചിട്ടില്ല എന്നും ഓര്‍ബിറ്റ് ചവയ്ക്കുക മാത്രമാണ് ചെയ്തത് എന്നും രൂപേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

കൊച്ചിയിലെ ഇടപ്പള്ളി ജംഗഷനില്‍ വച്ചായിരുന്നു സംഭവം. ഓര്‍ബിറ്റ് ചവച്ചുകൊണ്ടാണ് ഞാന്‍ വണ്ടി ഓടിച്ചത്. ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി. ആല്‍ക്കഹോള്‍ ഡിറ്റക്ടറില്‍ ഊതിയപ്പോള്‍ ബീപ്പ് ശബ്ദം പുറത്ത് വന്നു. ഇതേ തുടര്‍ന്നാണ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയത്.

roopesh-peethambaran

സ്‌റ്റേഷനിലെത്തി വൈദ്യ പരിശോധന നടത്തി. പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. ഇനി ഓര്‍ബിറ്റ് ചവയ്ക്കുന്നതും വിക്‌സ് ടാബലറ്റ് കഴിക്കുന്നതും നിരോധിക്കുമോ എന്ന് രൂപേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

സ്പടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ എത്തിയതാണ് രൂപേഷ് പീതാംബരന്‍. പിന്നീട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തീവ്രം എന്ന ചിത്രം ചെയ്തുകൊണ്ട് സംവിധാന രംഗത്തെത്തി. യു ടൂ ബ്രൂട്ടസാണ് രണ്ടാമത്തെ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+