കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയുയര്‍ത്തി പറയുന്നു..ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍', പ്രശംസിച്ച് റോഷന്‍ ആന്‍ഡ്രൂസ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ ഇന്ന് ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ്. കേരളവും ശ്രദ്ധേയമായ പോരാട്ടമാണ് വൈറസ് വ്യാപനത്തിനെതിരെ നടക്കുന്നത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രണ്ട് പേര്‍ മാത്രമാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. രോഗം സ്ഥിരീകരിച്ച ഏറ്റവും പ്രായമേറിയ ദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കേരളത്തിന് സാധിച്ചു.

roshan

കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായി ഡിസ്ചാര്‍ജായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയുടെ നേട്ടമെന്ന് വേണമെങ്കില്‍ ഇതിനെ പറയാം.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം പുലര്‍ത്തുന്ന ജാഗ്രതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ' ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ'' എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് . ഒരിക്കല്‍ പോലും പതറാതെ ' സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്'' എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് റോഷന്റെ വാക്കുകള്‍. കുറിപ്പ് വായിക്കാം.

അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ' ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ'' എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് . ഒരിക്കല്‍ പോലും പതറാതെ ' സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്'' എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു.

നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു.

ആപല്‍ഘട്ടത്തെ പൊളിറ്റിക്കല്‍ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കല്‍ പോലും പയറ്റാതെ, എതിര്‍ചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീര്‍ത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കൊപ്പം നമുക്കദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ , അത് ലോകം മുഴുവന്‍ മാതൃകയാക്കുമ്പോള്‍ , തലയുയര്‍ത്തി നിന്ന് പറയാന്‍ തോന്നുന്നു; പറയുന്നു- ' ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍!'

English summary
Director Roshan Andrrews Congratulate Kerala Government And Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X