Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നു നിന്‍റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമലിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍എസ് വിമലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനനന്തപുരത്ത് ശ്രീകാര്യത്ത് വച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കാറിന്റെ ഒരു വശം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ വിമലിന്റെ ആദ്യ ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീന്‍. 50 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. യഥാര്‍ത്ഥ ജീവിത കഥയെ ചലച്ചിത്രാവിഷ്‌കാരമാക്കുകയായിരുന്നു എന്നു നിന്റെ മൊയ്തീനിലൂടെ വിമല്‍.

RS, Vimal

അടുത്തിടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഏറുകയാണ്. നടന്‍ ഉണ്ണി മുകുന്ദനും, ടോവിനോയും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥും രക്ഷപ്പെട്ടിരുന്നു. ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സിദ്ധാര്‍ത്ഥ് സുഖം പ്രാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+