വിവാദമുണ്ടാക്കിയവരെ, നിങ്ങളിൽ യോഗ്യർ ഇന്ദ്രൻസിനോട് മാപ്പ് പറയൂ’സംവിധായകന്‍റെ കുറിപ്പ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായ ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളൊന്നുമല്ല ഉണ്ടായത്. ചടങ്ങില്‍ പുരസ്കാര ജേതാക്കളെ മറികടന്ന് മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഡോ ബിജുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്. സിനിമാ മേഖലയിയിലും പുറത്തു നിന്നുള്ളതുമായ 107 പ്രമുഖര്‍ സര്‍ക്കാരിന്‍റെ ഈ തിരുമാനത്തിനെതിരെ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ട് നിന്നില്ല. മോഹന്‍ലാലിനെതിരെ നടന്നത് സംഘടിത നീക്കമാണെന്ന് ആരോപിച്ച് സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെ രംഗത്തെത്തി. ഇതോടെ എന്തുവന്നാലും മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അദ്ദേഹം വിമര്‍ശകരെയെല്ലാരുടേയും വായടപ്പിച്ച് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.എന്നാല്‍ വിവാദങ്ങള്‍ കളങ്കപ്പെടുത്തിയത് ഇന്ദ്രന്‍സിന്‍റെ നേട്ടത്തെയാണെന്ന് സംവിധായകന്‍ സജിത് ജഗദ്നന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല, അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നിങ്ങളുണ്ടാക്കിയ , വിവാദം കൊണ്ട് തിളക്കം മങ്ങിയത് ,
മുത്ത് പോലൊരു മനുഷ്യന്റെ , നേട്ടത്തിനാണ് .ലാലേട്ടൻ , ഷൈൻ ചെയ്തു എങ്കിൽ ,അതാണ് നിങ്ങളുടെ ,സമരത്തിന്റെ റിസൾട്ട് .അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല .രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത് .
അത് സിനിമയെ സ്നേഹിക്കുന്നവർ പൊളിച്ചു തന്നു .ഓൺ സ്ക്രീൻ മാസ്സിനെ പുച്ഛിച്ചവർ ,ഓഫ് സ്ക്രീൻ മാസ്സ് എന്ന ,അനാരോഗ്യകരമായ വേദിയും സ്യഷ്ടിച്ചു .
നിങ്ങളിൽ, യോഗ്യർ ഇന്ദ്രൻസ് ചേട്ടനോട് മാപ്പു പറയൂ . ആ മനുഷ്യന്റെ , ചിരിയുടെ കല . നിങ്ങൾടെ കലാപങ്ങളേക്കാൾ മഹത്തരമാണ് .ഇന്ദ്രസേട്ടാ ,
ഇന്നലെ നിങ്ങൾടെ ദിവസമായിരുന്നു .അത് ലാലേട്ടന്റെ ആക്കിയത് , ഞങ്ങളല്ല ,ലാലേട്ടനുമല്ല .മാപ്പ് .












Click it and Unblock the Notifications