കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം‌ ബാപ്പു

'പ്രചാരണമഴിച്ചുവിട്ടിട്ട് ഇവർക്ക് എന്തുകിട്ടാനാണ്?ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു

Google Oneindia Malayalam News

കൊച്ചി; സമൂഹമാധ്യമങ്ങളിലൂടെ നടൻ കൈലാഷിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകാൻ സലാം ബാപ്പു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സിയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു സോഷ്യൽ ലോകത്ത് കമന്റുകൾ ചിലർ ഉയര്‍ത്തിയത്. എന്നാൽ ഇത്തരക്കാരുടെ മനോനില ശവം തീനിൾക്ക് സമമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സലാം ബാപ്പു പറഞ്ഞു. പോസ്റ്റ് വായിക്കാം

രമ്യയെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ;ഒമർ ലുലുരമ്യയെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ;ഒമർ ലുലു

വൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രിവൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രി

ഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തലഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തല

കൈലാഷിന് റോൾ നൽകുന്നത്

കൈലാഷിന് റോൾ നൽകുന്നത്

2009-ൽ എം. ടി. വാസുദേവൻ നായർ- ലാൽജോസ് കൂട്ടുകെട്ടായ നീലത്താമരയിൽ ഹരിദാസായി അരങ്ങേറ്റം കുറിച്ച നടനാണ് കൈലാഷ്, കഴിഞ്ഞ 12 വർഷമായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ കൈലാഷ് മലയാള സിനിമയിൽ സജീവവുമാണ്, നല്ല പെരുമാറ്റത്തിലൂടെ ഈ കാലയളവിൽ നല്ലൊരു സൗഹൃദവലയം സിനിമാക്കകത്തും പുറത്തും സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, ഇന്നേ വരെ സെറ്റിലുള്ള മോശം പെരുമാറ്റം കൊണ്ടോ പ്രതിഫല തർക്കം കൊണ്ടോ ഡേറ്റ് ക്ലാഷ് കൊണ്ടോ ഒരു പരാതിയും കൈലാഷിനെതിരെ ലഭിച്ചിട്ടുമില്ല, അത് കൊണ്ട് തന്നെയാണ് ഒരു വട്ടം അഭിനയിക്കാൻ വിളിക്കുന്ന സംവിധായകരും നിർമ്മാതാക്കളും തിരക്കഥാകൃത്തുക്കളും അവരുടെ അടുത്ത ചിത്രത്തിലേക്കും കൈലേഷിന് ഒരു റോൾ പറഞ്ഞു വെക്കുന്നത്.

 'മിഷൻ സി' എന്ന ചിത്രത്തിൽ

'മിഷൻ സി' എന്ന ചിത്രത്തിൽ

ഞാൻ ഇത്രയും ആമുഖമായി പറഞ്ഞു വെച്ചത് ഇത്പോലെ അച്ചടക്കത്തോടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരനെതിരെ ആസൂത്രിതമായ അപവാദ പ്രചാരണങ്ങൾ ഒരു കോണിൽ നിന്നും ഉയർന്നു വരുന്നതായി ശ്രദ്ധയിൽപെട്ടതിനാലാണ്, കഴിഞ്ഞ പത്തു വർഷമായി കൈലാഷിന്റെ സിനിമ ഇറങ്ങുമ്പോഴും അതിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും ഇറങ്ങുമ്പോഴും അദ്ദേഹത്തിനെതിരെ വ്യക്തിപരമായി വേദന ഉളവാക്കുന്ന രീതിയിൽ കമന്റുകളും പോസ്റ്ററുകളും സൃഷ്ടിച്ച് അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ചിലർ പതിവാക്കിയിട്ടുണ്ട്. അവസാനമായി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സി' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ ഇത്തരത്തിലുള്ള മനോരോഗികൾ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്, ഇരുട്ടിന്റെ മറവിലിരുന്ന് മറ്റുള്ളവർക്കെതിരെ സൈബറിടങ്ങളിൽ പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്. ഇതവസാനിപ്പിച്ചേ മതിയാകൂ,

ഒട്ടും ഭൂഷണമല്ല

ഒട്ടും ഭൂഷണമല്ല

എല്ലാ മികച്ച നടന്മാർക്കും കരിയർ കെട്ടിപ്പടുക്കുന്നതിൻറെ ഭാഗമായി നല്ലതും മോശവുമായ വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, കൈലാഷും ജീവിക്കാൻ വേണ്ടി തന്നെയാണ് അഭിനയിക്കുന്നത്, ആ സിനിമകൾ നിങ്ങൾക്ക് കാണാതിരിക്കാം അല്ലെങ്കിൽ കണ്ടതിനു ശേഷം അഭിനയത്തെ വിമർശിക്കാം, അല്ലാതെ ഇറങ്ങുന്നതിന് മുൻപ് ഇത്തരത്തിൽ കളിയാക്കൽ പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
നീലത്താമരയിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഞാനും കൈലാഷും ആ സിനിമക്കിപ്പുറവും കുടുംബാംഗങ്ങളെ പോലെയാണ് ജീവിക്കുന്നത്.

നടന്മാരെ ആവശ്യമാണ്

നടന്മാരെ ആവശ്യമാണ്

എന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ റെഡ് വൈനിൽ ലാലേട്ടനോടൊപ്പം ഇന്റർവൽ പഞ്ചിലെ നടന്റെ അന്വേഷണം കൈലാഷിലാണ് എത്തിച്ചേർന്നത്, അറിയിച്ചപ്പോൾ ഒരു മടിയും കൂടാതെ ആ ഒരു സീൻ വന്ന് അഭിനയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സിയിലും ബഷീർ പുലരിയുടെ ക്യാബിനിലും ഒരുമിച്ചു അഭിനയിച്ചു. കൈലാഷ് എല്ലാ പിന്തുണയുമുണ്ട്, മലയാള സിനിമക്ക് നിങ്ങളെപോലെയുള്ള നടന്മാരെ ആവശ്യമാണ്

മുന്നോട്ട് പോകുക

മുന്നോട്ട് പോകുക

അതുകൊണ്ടാണല്ലോ എം ടി സാറിന്റെ നീലത്താമര, ടി വി ചന്ദ്രൻ സാറിന്റെ ഭൂമിയുടെ അവകാശികൾ, ലാൽ ജോസ് സാറിന്റെ ഡയമണ്ട് നെക്ലേസ്, പപ്പേട്ടന്റെ ശിക്കാർ, മാർത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഷാജി കൈലാസ് സാറിന്റെ മദിരാശി, ജിൻജർ, വൈശാഖിന്റെ മധുരരാജാ, കസിൻസ്, അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ശ്രീകുമാർ മേനോന്റെ ഒടിയൻ, കെ മധു സാറിന്റെ ബാങ്കിങ് ഹാവേഴ്സ്, എം എ നിഷാദിക്കാടെ ബെസ്റ്റ്‌ ഓഫ് ലക്ക്, കിണർ, അനൂപ് കണ്ണന്റെ ഹോംലി മീൽസ്, വി എം വിനു സാറിന്റെ പെൺപട്ടണം, സുരേഷ് ദിവാകരന്റെ മര്യാദരാമൻ, ആനക്കള്ളൻ, വി കെ പിയുടെ താങ്ക് യൂ, ഗിരീഷിന്റെ അങ്കിൾ, ജിബി ജോജുവിന്റെ ഇട്ടിമാണി, ഒമർ ലുലുവിന്റെ ചങ്ക്‌സ്, കമൽ സാറിന്റെ പ്രണയമീനുകളുടെ കടൽ, സുന്ദർദാസ് ചേട്ടന്റെ വെൽക്കം റ്റു സെൻട്രൽ ജയിൽ, സൈജുവിന്റെ ഇര, ബെന്നി തോമസ്സിന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട്, ഷിബു ഗംഗാധരന്റെ പ്രൈസ് ഡി ലോഡ്, കണ്ണൻ താമരകുളത്തിന്റെ മരട് എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചത്....പ്രിയ കൈലാഷ് ധൈര്യമായി മുന്നോട്ട് പോകുക, മികച്ച വേഷങ്ങൾ അണിയറയിൽ നിങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നുണ്ട്... മിഷൻ സിക്കും ക്യാബിനും വിജയാശംസകൾ

English summary
director salam bappu supports Actor Kailash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X