കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍; 'അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയുമെല്ലാം കെട്ടിപൊക്കിയത്'

Google Oneindia Malayalam News

കൊറോണയുടെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ സലീം അഹമ്മദ്. പ്രവാസം ജീവിതം ആസ്പദമാക്കി താന്‍ സംവിധാനം ചെയ്ത പത്തേമാരിയും അതിലെ പ്രധാന കഥാപാത്രമായ പള്ളിക്കല്‍ നാരായണനേയും ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു സലീം അഹമ്മദിന്‍റെ കുറിപ്പ്

അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയും എയർപോർട്ടുമെല്ലാം കെട്ടിപൊക്കിയത്. എന്തിനേറെ ക്ലബ്‌ വാർഷികവും, ടൂർണ്ണമെന്റ്‌കളും ഉൽസവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്. പ്രളയദുരന്തങ്ങളിൽ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. സലീം അഹമ്മദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആരായിരിക്കും

ആരായിരിക്കും

"ആരായിരിക്കും ഈ മണ്ണില് കാലുകുത്തിയ ആദ്യത്തെ മലയാളി ?" - ഖോർഫുക്കാൻ തീരത്ത് നിന്ന് അടയാളപാറയ്ക്കുമപ്പുറത്തെ കടലിന്റെ അറ്റം നോക്കി നാരായണൻ ചോദിച്ചു. "ആരായിരുന്നാലും നാട് കാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങമാരുമുള്ള ആരെങ്കിലുമായിരിക്കും" - മൊയ്തീൻ.

ഗൾഫ് പ്രവാസം

ഗൾഫ് പ്രവാസം

ശരിയാണ്, അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല. അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം. സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവർക്കുള്ളത്, രോഗികളെ കൊണ്ട് വരണമെന്ന് പറയുന്നുമില്ല. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസം.

അവരുടെ പണത്തിലാണ്

അവരുടെ പണത്തിലാണ്

ഭുപരിഷ്ക്കരണ നിയമ പ്രകാരം കിട്ടിയ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗൾഫിൽ പോയതിന് ശേഷമാണ്, അവരിൽ പലരും സന്തോഷിച്ചത് അയച്ച് കൊടുത്ത കാശിൽ നാട്ടിൽ ഒരാവശ്യം നടന്നല്ലോന്ന് അറിയുമ്പോയാണ് - അങ്ങിനെ അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയും എയർപോർട്ടുമെല്ലാം കെട്ടിപൊക്കിയത്.

നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും

നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും

എന്തിനേറെ ക്ലബ്‌ വാർഷികവും, ടൂർണ്ണമെന്റ്‌കളും ഉൽസവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്. പ്രളയദുരന്തങ്ങളിൽ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നു. നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ.

അതിന്റെ കണക്ക് പറഞ്ഞിട്ടില്ല

അതിന്റെ കണക്ക് പറഞ്ഞിട്ടില്ല

എന്നാൽ, അവരൊരിക്കലും അതിന്റെ കണക്ക് പറഞ്ഞിട്ടില്ല. ആ അയച്ചുതന്ന കാശൊരിക്കലും അവരുടെ മിച്ചത്തിൽ നിന്നായിരുന്നില്ല. പത്ത് തികയ്ക്കാൻ കടം വാങ്ങിച്ച മൂന്നും ചേർത്ത് അയച്ചതായിരുന്നു. 175 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ നിന്നും സ്വന്തം നാട്ടുകാരെ ഓരോ രാജ്യങ്ങളും കൊണ്ട് പോകുകയാണ്.

മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല

മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല

സ്വന്തം വീട്ടുകാർക്ക് പോലും പ്രവാസിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്. ചേറ്റുവ കടപ്പുറത്ത് ലാഞ്ചി വേലയുധൻ പുലമ്പി നടന്നതു തന്നെയാണ് സത്യം. " നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം..... മഞ്ഞും മഴയും വെയിലും കൊള്ളാതെ തണലേകികൊണ്ട് നടന്നതെല്ലാം അവർ മറക്കും.... ഒടുവില് ഓട്ടവീണ കുട പോലെ ഒരു മുലേല്..

Recommended Video

cmsvideo
Gulf Media Reported The Press Conference Of Chief Minister Pinarayi Vijayan
സ്നേഹല്ല കടം കൊടുക്കലാ

സ്നേഹല്ല കടം കൊടുക്കലാ

അങ്ങനെയൊക്കെ തന്നെയായിരിക്കും നിന്റെയൊക്കെ അവസാനം. ചേറ്റുവയുടെ മണ്ണിൽ വേലായുധൻ നടന്നകന്ന തീരം നോക്കി നാരായണൻ സ്വയം സമാധാനിച്ചു. "തിരിച്ച് കിട്ടുന്ന് കരുതി ആർക്കു ഒരു സഹായവും ചെയ്തിട്ടില്ല. തിരിച്ചുകിട്ടുമെന്ന് കരുതി കൊടുക്കുന്നത് സ്നേഹല്ല കടം കൊടുക്കലാ.

 'റെംഡെസിവിര്‍' കൊറോണയ്ക്ക് അത്ഭുത മരുന്നോ? രോഗികള്‍ വേഗത്തില്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് 'റെംഡെസിവിര്‍' കൊറോണയ്ക്ക് അത്ഭുത മരുന്നോ? രോഗികള്‍ വേഗത്തില്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

 മകന്‍റെ സംസ്കാര ചടങ്ങ് മാതാപിതാക്കള്‍ കണ്ടത് ഫേസ്ബുക്ക് ലൈവിലൂടെ; തീരാ വേദന മകന്‍റെ സംസ്കാര ചടങ്ങ് മാതാപിതാക്കള്‍ കണ്ടത് ഫേസ്ബുക്ക് ലൈവിലൂടെ; തീരാ വേദന

English summary
Director salim ahammed talks about gulf malayalis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X