Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെയും മരണം വരെയെങ്കിൽ അങ്ങനെ, പ്രദീപ് കുമാറിന്റെ നീതിക്കായി പോരാടും, മരണം ആസൂത്രിതമെന്നും സനൽ കുമാർ

തിരുവനന്തപുരം; മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമാണെന്ന ആരോപണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ.
പ്രദീപിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവുകൾ അനുദിനം പുറത്തു വരികയാണ്. എന്നാൽ അത് മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല. അതിനു കാരണം കേരളത്തിലിപ്പോൾ മാധ്യമങ്ങളെ മാത്രമല്ല കോടതികളെ പോലും വിലയ്ക്കു വാങ്ങാൻ കെൽ‌പുള്ള രീതിയിൽ എന്തും ചെയ്യാവുന്ന രീതിയിൽ മാഫിയകൾ വളർന്നു കഴിഞ്ഞു എന്നതാണെന്ന് സനൽ കുമാർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സംഭവത്തിൽ സനൽകുമാർ പ്രതികരിക്കുന്നത്. പോസ്ററിന്റെ പൂർണരൂപം വായിക്കാം

തെളിവുകൾ പുറത്തുവരികയാണ്

തെളിവുകൾ പുറത്തുവരികയാണ്

പ്രദീപിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവുകൾ അനുദിനം പുറത്തു വരികയാണ്. എന്നാൽ അത് മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല. അതിനു കാരണം കേരളത്തിലിപ്പോൾ മാധ്യമങ്ങളെ മാത്രമല്ല കോടതികളെ പോലും വിലയ്ക്കു വാങ്ങാൻ കെൽ‌പുള്ള രീതിയിൽ എന്തും ചെയ്യാവുന്ന രീതിയിൽ മാഫിയകൾ വളർന്നു കഴിഞ്ഞു എന്നതു തന്നെ.

 കാര്യങ്ങൾ മാനിപുലേറ്റ് ചെയ്യാൻ

കാര്യങ്ങൾ മാനിപുലേറ്റ് ചെയ്യാൻ

എന്നാൽ ഇടക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കാത്ത പല കേസുകളും നവധാരാമാധ്യമങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ട് കൊണ്ടുപോകാൻ മുഖ്യധാരാമാധ്യമങ്ങളേയും ഭരണകൂടത്തെയും നിർബന്ധിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഈയിടെയായി സോഷ്യൽ മീഡിയയിൽ കാര്യങ്ങളെ മാനിപുലേറ്റ് ചെയ്യാൻ കഴിവുള്ള ഒരു സംഘം ആളുകളെ നമുക്ക് കാണാൻ കഴിയും.

 വെട്ടുകിളിസംഘത്തെ

വെട്ടുകിളിസംഘത്തെ

ഗൌരവമുള്ള പലകാര്യങ്ങളേയും ഇടിച്ചു താഴ്ത്തി ചർച്ചയാക്കാതിരിക്കാൻ ഒരു ജാഗരൂകമായ ശ്രമം നമുക്ക് കാണാൻ കഴിയും. കൃത്യമായ ആസൂത്രണത്തോടെ ഇങ്ങനെ ഒരു വെട്ടുകിളിസംഘത്തെ മാഫിയകൾ ചെല്ലും ചെലവും കൊടുത്ത് വളർത്തി എടുത്തിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഈ പോസ്റ്റിനടിയിലും വരും കുറച്ച് തെറിവിളികളും വാപൊളിച്ചുള്ള സ്മൈലികളും എന്ന് പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
    SV pradeep's demise is not an accident says pc George | Oneindia Malayalam
    നീതിക്കായി പോരാടും

    നീതിക്കായി പോരാടും

    ഇവർക്കെന്താണ് മാഫിയകളെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹ്യത ഉണ്ടാകുന്നത് എന്ന് സ്വയം ചോദിച്ചാൽ മാത്രം മതി വസ്തുതകൾ മനസിലാവാൻ. പ്രദീപിനു നീതി കിട്ടുന്നതുവരെ പോരാടുന്നവരുടെ കൂട്ടത്തിൽ, അതിനി എന്റെയും മരണം വരെയെങ്കിൽ അങ്ങനെ, ഞാനുണ്ടാവും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+