Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിര്‍കക്ഷികള്‍ ഓടിനടന്ന് വെട്ടും കുത്തും നടത്തുകയാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. മതം പോലെ അന്ധമാണ് രാഷ്ട്രീയമെങ്കില്‍ ആ രാഷ്ട്രീയത്തിലും തനിക്ക് വിശ്വാസമില്ലെന്നാണ് സനല്‍ കുമാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചും സനല്‍ കുമാര്‍ പറയുന്നുണ്ട്.

ഫേസ്ബുക്കില്‍ വാര്‍ത്ത ഷെയര്‍ ചെയ്താണ് സനല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പ് മുഖ്യമന്ത്രി ഓടിനടന്ന് പല പരിപാടികളുടെയും ഉദ്ഘാടനം നടത്തിയിരുന്ന പോലെയാണ് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും മുന്‍പ് എതിര്‍കക്ഷികള്‍ ഓടിനടന്ന് വെട്ടും കുത്തും നടത്തുന്നതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.

sanalkumarsasidharan

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇനി അധിക ദിവസങ്ങളില്ലെന്നും സനല്‍ പറയുന്നു. എത്രയും വേഗം ഭാര്യയുടെയും മക്കളുടെയും മുന്നിലും സ്‌കൂള്‍ കുട്ടികളുടെ മുന്നിലുമൊക്കെയിട്ട് തീര്‍ക്കാനുള്ളതൊക്കെ തീര്‍ത്തോളണം എന്നും സനല്‍ വിമര്‍ശിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് മുഖ്യമന്ത്രി ഓടിനടന്ന് ഉദ്ഘാടനം നടത്തിയിരുന്ന പോലെയാണ് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും...

Posted by Sanal Kumar Sasidharan onTuesday, March 15, 2016

മുഖ്യമന്ത്രി ഉദ്ഘാടനം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുമ്പോള്‍ നമ്മള്‍ സമാപ്തികള്‍ കൊണ്ട് നോക്കണമല്ലോ എന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+