ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ എന്നെപിടിച്ചടച്ച കൂടാണ് എന്റെ മതമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍
മതത്തെക്കുറിച്ച് പൊതു ചര്‍ച്ചകളാണാവശ്യമെന്ന് പറഞ്ഞ യുവ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ഫേസ്ബുക്കിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. മതങ്ങളെ ചൊല്ലി കൊല നടക്കുന്ന രാജ്യത്തെക്കുറിച്ച് സനല്‍ ഫേസ്ബുക്കിലൂടെ ഓരോ ദിവസവും ഘോരമായി സംസാരിക്കുന്നുണ്ട്. മതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരോട് സനലിന് പറയാനുള്ളത് ഇതാണ്. ജനിച്ചപ്പോള്‍ അച്ഛനും അമ്മയും കൂടി എന്നെപിടിച്ചടച്ച കൂടാണ് എന്റെ മതം. അല്ലാതെ ഞാന്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നിട്ടില്ല. ഞാനൊരു മനുഷ്യന്‍ മാത്രമാണെന്ന് സനല്‍ കുമാര്‍ പറയുന്നു.

മുസ്ലീമായ ഉമ്മയ്ക്കും വാപ്പയ്ക്കും ജനിച്ചതു കൊണ്ട് മുസ്ലീമും, ക്രിസ്ത്യാനിയായ അപ്പനും അമ്മയ്ക്കും ജനിച്ചതു കൊണ്ട് ക്രിസ്ത്യാനിയുമൊക്കെ ആയിപ്പോയ നിങ്ങളെയൊക്കെ പോലെ ഞാനും പെട്ടുപ്പോയി എന്നേയുള്ളൂവെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമധ്യത്തില്‍ മതത്തെക്കുറിച്ച് സംസാരിച്ചു പോയാല്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുക. മതങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പൊതുമധ്യത്തില്‍ നടത്താന്‍ പാടില്ലെന്ന് പറയുന്ന നിയമം പൊളിച്ചെറിയേണ്ട കാലമായിയെന്നും സനല്‍ നേരത്തെ പറഞ്ഞിരുന്നു.
ജനിച്ചപ്പോൾ അച്ഛനും അമ്മയും കൂടി എന്നെപിടിച്ചടച്ച കൂടാണ് എന്റെ മതം. അല്ലാതെ ഞാൻ ഹിന്ദുമതത്തിൽ ചേർന്നിട്ടില്ല. ഞാനൊരു മനു...
Posted by Sanal Kumar Sasidharan on Sunday, March 13, 2016
ഞാന്‍ മതം എന്ന ജയിലില്‍ നിന്നും പുറത്തു ചാടിയിട്ട് കുറേക്കാലമായി. ജയിലില്‍ നിന്ന് ചാടിപ്പോയ തടവുകാരനെപ്പോലെ നിങ്ങളെല്ലാം കൂടി എന്നെ തപ്പിപ്പിടിച്ച് അകത്താക്കരുതെന്നും സനല്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.












Click it and Unblock the Notifications