കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'5 വര്‍ഷം ഭരിച്ച മന്ത്രി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍, അന്തന്മാരായ അണികള്‍ എവിടെ'; സനല്‍കുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് മുന്‍ മന്ത്രിമാര്‍ക്കെതിരെയും നിയമസഭ മുന്‍ സ്പീക്കര്‍ക്കെതിരെയുമാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചത്. താന്‍ പറഞ്ഞത് നുണയാണെങ്കില്‍ നിയമപരമായി നേരിടാനും കേസു കൊടുകാനും സ്വപ്‌ന വെല്ലുവിളിച്ചിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അഞ്ചുവര്‍ഷം 'ദേവസ്വം ബോര്‍ഡ്' ഭരിച്ച ഒരു മന്ത്രിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്നാണ് അവര്‍ പറയുന്നത്. ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച് എന്നെ എന്റെ തൊഴിലില്‍ നിന്നുപോലും പുറത്താക്കുന്ന വിധത്തില്‍ ജീവിതം തന്നെ അടച്ചുകളയാന്‍ കൂക്ക് വിളിച്ചു കൂട്ടം കൂടിയ അന്തന്മാരായ അണികള്‍ എവിടെപ്പോയെന്ന് സനല്‍ കുമാര്‍ ശശിധരന്‍ ചോദിക്കുന്നു.

2

ഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്: അതില്‍ ജഡ്ജിക്കും ദിലീപിനും എന്ത് ബന്ധം': രാഹുല്‍ ഈശ്വർഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്: അതില്‍ ജഡ്ജിക്കും ദിലീപിനും എന്ത് ബന്ധം': രാഹുല്‍ ഈശ്വർ

ഇല്ലാത്ത കേസിന്റെ പേരില്‍ സ്ത്രീ പീഡകനെന്നും ഭ്രാന്തനെന്നും മുദ്രകുത്താന്‍ ഉത്സാഹിച്ചവര്‍ കൂടുതലും തലച്ചോര്‍ പണയം വെച്ച രാഷ്ട്രീയ അടിമകളാണെന്നും അത്തരം അണികള്‍ എവിടെ പോയെന്നുമാണ് സനല്‍ കുമാര്‍ ശശിധരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

എന്നെ ഒറ്റനോട്ടത്തില്‍ വായിച്ചാല്‍ പോലും കള്ളക്കേസ് ആണെന്ന് മനസിലാകുന്ന ഒരു പരാതിയുടെ പിന്‍ബലത്തില്‍ ഒരു ജൂറിസ്ഡിക്ഷനും ഇല്ലാത്ത ഒരു പോലീസ് സ്റ്റേഷനിലെ ഗുണ്ടകള്‍ പിടിച്ചുകൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ എന്നെ സ്ത്രീപീഡകനെന്നും ഭ്രാന്തനെന്നും മുദ്രകുത്താന്‍ ഉത്സാഹിച്ചവര്‍ കൂടുതലും തലച്ചോര്‍ പണയം വെച്ച രാഷ്ട്രീയ അടിമകളാണ്. ക്രമസമാധാനം പാലിക്കപ്പെടുന്നില്ലാത്തതുകൊണ്ട് കേരളത്തില്‍ ജീവിക്കാനാകാതെ ഞാന്‍ തമിഴ്‌നാട്ടിലേക്ക് മാറി താമസിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ കല്ലെറിയാന്‍ കൂട്ടം കൂടിയതും അവര്‍ തന്നെ.

4

ഇന്ന് അവരുടെ മൂന്ന് തലമുതിര്‍ന്ന നേതാക്കന്മാരെക്കുറിച്ച് ഒരു പ്രമുഖചാനലില്‍ അവരെ നേരിട്ടറിയാവുന്ന ഒരു സ്ത്രീ സംസാരിക്കുന്നത് കേട്ടു. അതിലൊരാള്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ നിന്ന് താത്വികാചാര്യന്‍ എന്ന പടിയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയതായിരുന്നു. അഞ്ചുവര്‍ഷം 'ദേവസ്വം ബോര്‍ഡ്' ഭരിച്ച ഒരു മന്ത്രിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്നാണ് അവര്‍ പറയുന്നത്. ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച് എന്നെ എന്റെ തൊഴിലില്‍ നിന്നുപോലും പുറത്താക്കുന്ന വിധത്തില്‍ ജീവിതം തന്നെ അടച്ചുകളയാന്‍ കൂക്ക് വിളിച്ചു കൂട്ടം കൂടിയ അന്തന്മാരായ അണികള്‍ എവിടെപ്പോയി?

5

സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്സ് സമരം കടുപ്പിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന്റെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കടന്നപ്പോള്‍ വാഗ്ചാതുരികൊണ്ട് നിയമസഭയില്‍ കുട്ടിക്കരണം മറയുന്ന പ്രതിപക്ഷ നേതാവിന്റെ ഒരു ബൈറ്റ് കണ്ടു. 'ഇവിടെ ജീവിക്കാന്‍ പേടിയാണെന്ന് പറഞ്ഞ് ഇനി ഞങ്ങളൊക്കെ തമിഴ്‌നാട്ടിലേക്ക് പോകാം'! ഒന്നും കണ്ടില്ലെന്ന് ഇവരൊക്കെ നടിക്കുന്നു എങ്കിലും എല്ലാം കാണുന്നുണ്ടെന്ന് എനിക്ക് അതുകണ്ടപ്പോള്‍ മനസിലായി.

6

പുള്ളിക്കാരന്‍ തമിഴ്‌നാട്ടിലേക്ക് താമസം മാറിയില്ലെങ്കിലും കുട്ടിക്കരണം മറിയല്‍ നന്നായി കുറച്ചു. സമരം നിര്‍ത്തി എന്ന് മാത്രമല്ല നിയമസഭയില്‍ കള്ളം പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ മാത്യു കുഴല്‍ നാടന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് പോയവഴിക്കങ്ങ് പോയകാര്യം ഓര്‍ത്തതുപോലുമില്ല എന്നും നടിച്ചു.

7

Pooja Bumper Lottery: പൂജ ബംബര്‍ ഇത്തവണ റെക്കോര്‍ഡ് തകര്‍ക്കും, സമ്മാന ഘടന ഞെട്ടിക്കുന്നത്Pooja Bumper Lottery: പൂജ ബംബര്‍ ഇത്തവണ റെക്കോര്‍ഡ് തകര്‍ക്കും, സമ്മാന ഘടന ഞെട്ടിക്കുന്നത്

ഇന്നലത്തെ അഭിമുഖത്തില്‍ കേരളത്തില്‍ ജീവിക്കാന്‍ സുരക്ഷയില്ലാത്തതുകൊണ്ട് സംസ്ഥാനം വിട്ടു പോകുന്ന കാര്യവും ആ സ്ത്രീ പറയുന്നുണ്ട്. പ്രതിപക്ഷ നേതാവും സീരിയസായി അത് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കൊല്ലാനുള്ള ക്വട്ടേഷന്‍ പണം ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ടെങ്കിലും ചാകാതെ ഞാന്‍ അവശേഷിക്കുന്നത് ഇതൊക്കെ കാണാനായിരിക്കും.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുന്നു; മഹാ വികാസ് അഘാഡിയ്ക്ക് വന്‍ വെല്ലുവിളിരാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുന്നു; മഹാ വികാസ് അഘാഡിയ്ക്ക് വന്‍ വെല്ലുവിളി

English summary
Director Sanal Kumar Sasidharan reacted after Swapna Suresh's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X