• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമന്റെഴുതുന്ന കൃമികൾ'; പൊട്ടിത്തെറിച്ച് സംവിധായകന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് കാരയ്ക്കാ മണ്ഡപം ജംഗ്ഷന് സമീപത്ത് വെച്ച് വാഹനാപകടത്തിലാണ് എസ് വി പ്രദീപ് മരണപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു.

എസ് വി പ്രദീപിന്റെ മരണം സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടർ ആഘോഷമാക്കുകയാണ്. ഇത്തരത്തിൽ ആഘോഷമാക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

''പ്രദീപ് നിശബ്ദനായി''

''പ്രദീപ് നിശബ്ദനായി''

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പ്രദീപ് നിശബ്ദനായി എന്നറിയുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. ദുഖമോ അമർശമോ നിസ്സഹായതയോ എന്നൊന്നുമറിയില്ല. വർഷങ്ങൾക്ക് മുൻപ് ഗവണ്മെന്റ് ലോ കോളേജിൽ ഒരു ക്ലാസ് കാമ്പെയിനിൽ എബിവിപിയുടെ പ്രവർത്തകർ പ്രസംഗിക്കുമ്പോൾ സദസിന്റെ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ഉയർന്ന അവന്റെ സ്വരം കാതിൽ മുഴങ്ങുന്നു. ഇങ്ക്വിലാബ് സിന്ദാബാദ് എന്നായിരുന്നു അത്.

 കടുത്ത പിണറായി വിരുദ്ധനായി

കടുത്ത പിണറായി വിരുദ്ധനായി

പിന്നീടവൻ കടുത്ത പിണറായി വിരുദ്ധനായി. അവന്റെ ശരീരം നിശ്ചലമായിട്ടുണ്ടാവും എന്നാലും അവൻ തന്റെ കലഹം അവസാനിപ്പിക്കില്ല എന്നത് എന്റെ അടിയുറച്ച വിശ്വാസമാണ്. പ്രണാമം പ്രിയസുഹൃത്തെ.

ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രദീപിന്റെ ആക്ടീവയുടെ പിന്നിൽ ഒരു വാഹനം വന്നിടിക്കുകയായിരുന്നു എന്നാണറിയുന്നത്. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായില്ലെന്നും പറയുന്നു''.

അഴിമതിയുടെ കറപുരളാതെ

അഴിമതിയുടെ കറപുരളാതെ

സനൽ കുമാർ ശശിധരന്റെ മറ്റൊരു കുറിപ്പ്: ''എസ്. വി. പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവൻ അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അവന് വേണമെങ്കിൽ പണം സമ്പാദിക്കാനായി മൗനം പാലിക്കാമായിരുന്നു.

ഒന്നാന്തരം വാഗ്മിയായിരുന്നു അവൻ

ഒന്നാന്തരം വാഗ്മിയായിരുന്നു അവൻ

അല്ലെങ്കിൽ അധികാരത്തിന്റെ പൊട്ടും പൊടിയും നേടാൻ പലരും ചെയ്യുന്നപോലെ ആർക്കെങ്കിലും വേണ്ടി ഒച്ചയുണ്ടാക്കാമായിരുന്നു. ഒന്നാന്തരം വാഗ്മിയായിരുന്നു അവൻ. നല്ല അഭിഭാഷകനാകുമായിരുന്നു. നാടക പ്രവർത്തകനായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ധീരനായിരുന്നു. വധഭീഷണികൾ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളിയായിരുന്നു. അവന്റെ ശൈലിയിൽ എനിക്കുൾപ്പെടെ ധാരാളം പേർക്ക് വിയോജിപ്പുണ്ടായിരുന്നു.

 ഏറാന്മൂളിയാകാൻ സമ്മതമാകുമായിരുന്നെങ്കിൽ

ഏറാന്മൂളിയാകാൻ സമ്മതമാകുമായിരുന്നെങ്കിൽ

പക്ഷെ അവന്റെ സ്വാതന്ത്ര്യ ബോധത്തെ അസൂയയോടെ മാത്രമേ നോക്കി കാണാൻ പോലും എനിക്ക്‌ കഴിഞിട്ടുള്ളൂ. ഏറാന്മൂളിയാകാൻ സമ്മതമാകുമായിരുന്നെങ്കിൽ ഏത് രാഷ്ട്രീയ പാർട്ടിയിലും അവന് സ്ഥാനം ലഭിക്കുമായിരുന്നു. എത്ര വേണമെങ്കിലും പണമുണ്ടാക്കാമായിരുന്നു. പിന്നിൽ വന്ന് ഇടിച്ചുവീഴ്ത്താൻ കഴിയാത്ത വിധം ഒരു നാലുചക്ര വാഹനമെങ്കിലും സമ്പാദിക്കാമായിരുന്നു.

പണമല്ലായിരുന്നു അവന്റെ സംതൃപ്തി

പണമല്ലായിരുന്നു അവന്റെ സംതൃപ്തി

തനിക്ക് കിട്ടുന്ന പണമല്ലായിരുന്നു അവന്റെ സംതൃപ്തി. തനിക്ക്‌ ശരിയെന്ന് വിശ്വാസമുള്ളത് വിളിച്ചു പറയുന്നതിൽ അവനു ഹരമായിരുന്നു. പക്ഷെ അതൊന്നും അവനുവേണ്ടിയോ കുടുംബത്തിനുവേണ്ടിയോ അവന്റെ പറക്കമുറ്റാത്ത മകന് വേണ്ടിയോ ആയിരുന്നില്ല.

പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികൾ

പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികൾ

ഭീരുക്കൾ പട്ടാപ്പകൽ വൺവേ റോഡിൽ പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികൾ ജീവിക്കുന്ന ഈ പുഴുത്ത സമൂഹത്തിനു വേണ്ടിയായിരുന്നു. അവന്റെ ലളിതമായ ജീവിതവും സത്യസന്ധതയും ആയിരുന്നു അവന്റെ രാഷ്ട്രീയം. അത് മാത്രമാണ് സത്യം. പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്. അവൻ ഇവിടെയുണ്ട്. ഇനിയവനെ ആർക്കും കൊല്ലാൻ കഴിയില്ലെന്ന് മാത്രം''.

English summary
Director Sanal Kumar Sasidharan reacts to Journalist SV Pradeep's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X