'എല്ലാം ഒത്തു തീർപ്പ് സംവിധാനങ്ങൾ ആയി മാറുകയേ ഉള്ളു', ICC വിധിയിൽ പ്രതികരിച്ച് സംവിധായകൻ
കൊച്ചി: സിനിമാസെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം എന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ എന്തെങ്കിലും ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്ന് കരുതാൻ വയ്യെന്നാണ് സനൽകുമാർ ശശിധരന്റെ പ്രതികരണം. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്: '' സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ എന്തെങ്കിലും ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്ന് കരുതാൻ വയ്യ. 1997 ലെ Vishaka and others Vs State of Rajasthan എന്ന കേസിലെ സുപ്രീം കോടതി മാർഗനിർദേശമനുസരിച്ചാണ് 2013 ൽ Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013 (PoSH Act) അവതരിപ്പിക്കുന്നത്. എന്നാൽ 2012 ൽ രാജ്യത്തെ പിടിച്ചു കുലുക്കിയ നിർഭയ കേസിന്റെ വെളിച്ചത്തിൽ സ്ഥാപിച്ച ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മിറ്റി റിപ്പോർട്ട് PoSh നെ വിശേഷിപ്പിച്ചിരിക്കുന്നത് തൃപ്തികരമല്ലാത്ത നിയമം എന്നാണ്.
ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾക്ക് മുന്നിൽ സ്ത്രീകൾ പരാതി പറയാൻ മടിക്കും എന്നതിനാൽ എംപ്ലോയ്‌മെന്റ് ട്രൈബ്യുണൽ ആണ് വേണ്ടതെന്നും 2013 ജനുവരി 23 നു സമർപ്പിച്ച വർമ്മ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശിച്ചു. പക്ഷെ ഇന്നും PoSh ആണ് വേണ്ടതെന്നും ICC കൊണ്ട് ഗുണമുണ്ടെന്നും Women in Cinema Collective ഉൾപ്പെടെയുള്ള സംഘടനകൾ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. ആഭ്യന്തര പരാതി പരിഹാര സംവിധാനം ഗുണകരമാവില്ല എന്ന് പറയാൻ കാരണം സിനിമ പോലെ ആൺകോയ്മ വാഴുന്ന ഒരു വ്യവസായത്തിൽ ആഭ്യന്തര സംവിധാനങ്ങൾ ആരെയാണ് സഹായിക്കുക എന്നതിൽ സംശയമൊന്നുമില്ലാത്തതു കൊണ്ടാണ്.

മറ്റു വ്യവസായങ്ങൾ പോലെ അല്ല സിനിമ വ്യവസായം എന്ന അടിസ്ഥാനസത്യം മറന്നുകൊണ്ട് പ്രശ്നപരിഹാര സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ല. സിനിമ വ്യവസായം ബന്ധങ്ങളുടെ നെറ്റ്‌വർക്കിലൂടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര പരിഹാര സംവിധാനങ്ങൾ എല്ലാം ഒത്തു തീർപ്പ് സംവിധാനങ്ങൾ ആയിമാറുകയേ ഉള്ളു. നടി തനിക്കെതിരെയുണ്ടായ ലൈംഗീകമായ ആക്രമണത്തിനെതിരെ അമ്മയിലെയും മാക്ടയിലെയും ഫെഫ്കയിലെയും പ്രൊഡ്യുസർ അസോസിയേഷനിലെയുമൊക്കെ അംഗങ്ങൾ ഇരിക്കുന്ന ഒരു ICC യെ ആണ് സമീപിച്ചിരുന്നതെങ്കിൽ ഒത്തുതീർപ്പിൽ കൂടുതൽ എന്താണ് സംഭവിക്കുമായിരുന്നത്?
PoSH ഒരു ദുർബലമായ നിയമമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാവും. പരാതിക്കാരി ആവശ്യപ്പെട്ടാൽ അന്വേഷണം തുടങ്ങുന്നതിനുമുമ്പ് സമവായചർച്ചകൾ നടത്തണമെന്നും സിവിൽ കോടതിയുടെ അധികാരമാണ് ICC ക്ക് ഉണ്ടാവുക എന്നുമാണ് പോഷ് നിയമത്തിൽ പറയുന്നത്. ലൈംഗീക അതിക്രമം പോലെ ഒരു ക്രിമിനൽ പ്രവർത്തി അങ്ങനെ ഒറ്റയടിക്ക് ഒരു സിവിൽ തർക്കമായി മാറുകയാണ് ചെയ്യുന്നത്. ഇത് സ്ത്രീകൾക്ക് ഒരുതരത്തിലും ഗുണം ചെയ്യുന്ന കാര്യമല്ല. എന്തുകൊണ്ടാണ് വർമ്മ കമ്മിറ്റി റിപ്പോർട്ട് ഗൗരവമായി എടുത്തുകൊണ്ട് ഒരു ട്രൈബ്യൂണലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകാത്തത് എന്ന് മനസിലാവുന്നില്ല. അനുകൂലമായ വിധികൾ എല്ലായ്പ്പോഴും ഗുണകരമായ വിധികൾ ആവണമെന്നില്ല. സിനിമയിൽ സ്ത്രീസുരക്ഷയ്ക്കും സമത്വത്തിനുമായുള്ള പോരാട്ടം ഈ വിധിയിൽ അവസാനിച്ചു പോകാതിരിക്കട്ടെ''.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications