കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരെയും കാണിക്കാതെ കത്തിച്ചു കളയാൻ ശ്രമം നടക്കുന്നു', സന്ധ്യയുടെ മരണത്തിൽ സംവിധായകൻ വീണ്ടും

Google Oneindia Malayalam News

തിരുവനന്തപുരം: പിതൃസഹോദരി പുത്രിയായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹതകള്‍ സംശയിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. കൊവിഡ് കാരണമെന്ന് പറയുന്ന സന്ധ്യയുടെ മരണത്തിന് പിന്നില്‍ അവയവ കച്ചവടമാണെന്ന സംശയമാണ് സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ ഉന്നയിച്ചിരുന്നത്.

ഇപ്പോൾ പോസ്റ്റ് മോർട്ടവും ഫോറൻസിക് പരിശോധനകളും നടത്താതെ സന്ധ്യയുടെ മൃതശരീരം ദഹിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നുളള സംശയവും സംവിധായകൻ ഉന്നയിക്കുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും സനൽ കുമാർ ശശിധരൻ പരാതി അയച്ചിരിക്കുകയാണ്.

ദുരുഹതകൾ തുടരുകയാണ്

ദുരുഹതകൾ തുടരുകയാണ്

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്: '' സന്ധ്യയുടെ മരണത്തെ തുടർന്നുണ്ടായ ദുരുഹതകൾ തുടരുകയാണ്. പോസ്റ്റ് മോർട്ടവും ഫോറൻസിക് പരിശോധനകളും നടത്താതെ മൃതശരീരം ദഹിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് സംശയം ഉണ്ട്. കോവിഡ് ആണ് മരണ കാരണം എന്ന് അന്തിമ ഫലം വരുന്നതിന് മുൻപേ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ധൃതി പിടിച്ചു ശരീരം ദഹിപ്പിക്കുന്നത് ബന്ധുക്കൾക്ക് ശരീരം ആചാരപ്രകാരമുള്ള കർമങ്ങൾ ചെയ്യാനുള്ള അവകാശം നിഷേധിക്കുക കൂടിയാണ്.

ഇന്ന് ഞാൻ നാളെ നീ

ഇന്ന് ഞാൻ നാളെ നീ

ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തികൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ മെയിൽ വഴി പരാതി ഉന്നയിച്ചിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു. പൊതുസമൂഹം അടിയന്തിരമായി ഇടപെടേണ്ട വിഷയമാണ്. ഇന്ന് ഞാൻ നാളെ നീ എന്ന് ദുരുഹമരണങ്ങൾ നമ്മെ നോക്കി പല്ലിളിക്കാതിരിക്കട്ടെ...

സര്‍,
പെരുമ്പഴുതൂര്‍ സരസ്വതി വിലാസം ബംഗ്ലാവില്‍ നാല്‍പതു വയസുള്ള സന്ധ്യയുടെ പൊടുന്നനെയുള്ള മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നും അതുമായി‌ സംസ്ഥാനത്ത് നിലവിലുണ്ട് എന്ന് പറയപ്പെടുന്ന ഓര്‍ഗന്‍ മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഞാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ തിരുവനന്തപുരം റൂറല്‍ എസ്‍പിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു.

പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു എന്ന്

പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു എന്ന്

ടി സന്ധ്യയുടെ പോസ്റ്റ് മോര്‍ട്ടം 10/11/2020 നടത്തുമെന്നും ആയതിന്‌ അന്നേദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തണമെന്നും സന്ധ്യയുടെ ബന്ധുക്കളെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു. അതേതുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തുകയും പിപി‍ഇ കിറ്റ് ഇട്ടുകൊണ്ട് പോസ്റ്റ് മോര്‍ട്ടത്തിനായി ബോഡി എടുത്തു കൊടുക്കുകയും ഒരു മണിക്കൂറിലധികം പുറത്ത് കാവലിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാര്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു എന്നും മരണ കാരണം കോവിഡ് ആണെന്നും കരള്‍ പൂര്‍ണ വളര്‍ച്ച എത്തിക്കഴിഞ്ഞു എന്നും ബന്ധുക്കളെ അറിയിക്കുകയുണ്ടായി.

പൊലീസില്‍ നിന്നും എന്‍ഒ‍സി

പൊലീസില്‍ നിന്നും എന്‍ഒ‍സി

തുടര്‍ന്ന് ഇന്നലെ (11/11/2020) ന് മൃതശരീരം ദഹിപ്പിക്കുന്നതിനായി ഒരു കത്തുമായി നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ അറിയിക്കണമെന്ന് സന്ധ്യയുടെ ബന്ധുക്കളോട് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു അപേക്ഷയുമായി മുനിസിപ്പാലിറ്റിയെ ബന്ധുക്കള്‍ സമീപിച്ചിട്ടുള്ളതാണ്‌. എന്നാല്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്ന കേസ് ആയതിനാല്‍ ദഹിപ്പിക്കുന്നതിനായി സ്റ്റേഷനിൽ നിന്നും ഒരു എൻ‌ഒ‌സി വേണമെന്ന് നെയ്യാറ്റിന്‍കര മുനി‍സിപ്പാലിറ്റിയില്‍ നിന്നും അവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് പൊലീസില്‍ നിന്നും ഒരു എന്‍ഒ‍സി എഴുതി വാങ്ങി നല്‍കിയിരുന്നു.

മുനിസിപ്പാലിറ്റിയിൽ നിന്നും അറിയിപ്പ്

മുനിസിപ്പാലിറ്റിയിൽ നിന്നും അറിയിപ്പ്

എന്നാൽ വളരെ വൈകിയും മെഡിക്കൽ കോളേജിൽ നിന്നും ഡോക്യുമെന്റുകൾ കിട്ടിയില്ല എന്നതിനാല്‍ സംസ്കാരം ഇന്നലെ നടക്കുകയില്ല എന്ന് മുനിസിപ്പാലിറ്റിയിൽ നിന്നും അറിയിക്കുകയാണ്‌ ചെയ്തിട്ടുള്ളത്. മൃതദേഹം ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ മുതൽ കാത്തിരുന്ന സന്ധ്യയുടെ സഹോദരനെ ഇന്ന് രാവിലെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ദുരൂഹതകൾ വീണ്ടും വർദ്ധിക്കുകയാണ്

ദുരൂഹതകൾ വീണ്ടും വർദ്ധിക്കുകയാണ്

എന്നാൽ ഇന്നലെ വൈകുന്നേരം ഒരു മീഡിയാ പ്രവർത്തകനിൽ നിന്നും എനിക്ക് അറിയാൻ കഴിഞ്ഞത് പോസ്റ്റ് മോർട്ടം ഇതുവരെയും നടന്നിട്ടില്ല എന്നും ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടക്കാൻ സാധ്യതയുണ്ടെന്നുമാണ്. അത് സത്യമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സത്യമാണെങ്കിൽ ഈ സംഭവത്തിലുള്ള ദുരൂഹതകൾ വീണ്ടും വർദ്ധിക്കുകയാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ്‌ പൊലീസുകാര്‍ പോസ്റ്റ് മോര്‍ട്ടം നടന്നു എന്നും മരണ കാരണം കോവിഡ് ആണെന്നും ബന്ധുക്കളെ ധരിപ്പിച്ചു എന്നത് സംശയകരമാണ്‌.

കാണിക്കാതെ കത്തിച്ചുകളയാൻ ശ്രമം

കാണിക്കാതെ കത്തിച്ചുകളയാൻ ശ്രമം

സന്ധ്യയുടെ ശരീരം കൃത്യമായ പോസ്റ്റ് മോർട്ടം നടത്താതെ കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ആരെയും കാണിക്കാതെ കത്തിച്ചുകളയാൻ ശ്രമം നടക്കുന്നുണ്ട് എന്ന് ഞാൻ സംശയിക്കുന്നു. പോസ്റ്റ് മോർട്ടവും ഫോറൻസിക് പരിശോധനകളും കൃത്യമായി നടത്തിയില്ലെങ്കിൽ ഈ കേസിനു പിന്നിലുള്ള ദുരൂഹത നീക്കാൻ കഴിയില്ല. ആയതിനാൽ ശരിയായ പോസ്റ്റ് മോർട്ടം നടന്നു എന്നും മരണ കാരണം കൃത്യമായി കണ്ടെത്തി എന്നും ഉറപ്പിച്ചിട്ട് മാത്രമേ ശരീരം ദഹിപ്പിക്കാവൂ എന്ന് അപേക്ഷിക്കുന്നു.

Recommended Video

cmsvideo
Produced 40 Million Doses Of AstraZeneca Covid Vaccine Says Serum Institute
ബന്ധുക്കളെ കാണിക്കാതെ ദഹിപ്പിക്കരുത്

ബന്ധുക്കളെ കാണിക്കാതെ ദഹിപ്പിക്കരുത്

വളരെ ദുരൂഹതകൾ മരണത്തിലും പിന്നീടുള്ള പൊലീസ് നടപടികളിലും ഉള്ളതിനാൽ ആലപ്പുഴയിലെ വൈറോളജി ലാബിൽ നിന്നുള്ള കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ മൃതശരീരം കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ക് ബന്ധുക്കളെ കാണിക്കാതെ ദഹിപ്പിക്കരുത് എന്നും പരിശോധനാ ഫലം വന്ന ശേഷം കോവിഡ് നെഗറ്റീവ് ആണെങ്കിൽ ആചാരപ്രകാരമുള്ള കർമങ്ങൾ ചെയ്ത് അടക്കം ചെയ്യുന്നതിനായി ബന്ധുക്കൾക്ക് കൈമാറണമെന്നും അപേക്ഷിച്ചു കൊള്ളുന്നു''.

English summary
Director Sanal Kumar Sasidharan writes to Chief Minister and DGP on his relatives death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X