• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

Google Oneindia Malayalam News

ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ യൂട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന യോഗം ചേർന്ന് നടന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ നടന്‍ മാപ്പ് പറഞ്ഞ പശ്ചാത്തലത്തില്‍ പരാതി പിന്‍വലിക്കാനുള്ള ആലോചനയുള്ളതായി പരാതിക്കാരി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് എത്തിയിരിക്കുകയാണ്. വിമർശനം എന്നതിനപ്പുറം വ്യക്തിപരമായ അധിക്ഷേപം കൂടിയാണ് അദ്ദേഹം നടത്തുന്നത്. ലൈറ്റ്സ് ആക്ഷന്‍ ക്യാമറ എന്ന തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലൂടെ..

ഹോമിലൊക്കെ ശ്രീനാഥ് ഭാസി നന്നായി അഭിനയിച്ചു

നാട്ടിലാര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന് പറയുന്നത് പോലെയാണ് സിനിമാക്കാരുടെ കാര്യം. ഹോമിലൊക്കെ ശ്രീനാഥ് ഭാസി നന്നായി അഭിനയിച്ചു. എന്നാലും എനിക്ക് അയാളെ അത്രക്കങ് പിടിക്കാത്ത ആളാണ്. എപ്പോള്‍ നോക്കിയാലും കഞ്ചാവും വെള്ളവുമൊക്കെ അടിച്ച് കിറുങ്ങി ഇരിക്കുന്നത് പോലത്തെ മുഖമാണ്. താടിയും മുഖം കഴുകാത്ത ആറ്റിറ്റ്യൂഡുമൊക്കെയാണ്. പിന്നെ അയാളുടെ ഡയലോഗ് ഡെലിവറിയും. ആരൊടൊക്കെ എന്തൊക്കെയോ പകയുള്ളത് പോലെയാണ് അവന്റെ മുഖഭാവം. അതുകൊണ്ട് തന്നെ എന്നെ ഒട്ടും ഇംപ്രസ് ചെയ്തിട്ടില്ല.

ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ

വണ്‍സ് അപ്പോണ്‍ ടൈം, ദേർ വാസ് എ കള്ളന്‍

വണ്‍സ് അപ്പോണ്‍ ടൈം, ദേർ വാസ് എ കള്ളന്‍ എന്ന എന്റെ സുഹൃത്ത് ഫാസില്‍ കാട്ടിങ്ങില്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രീനാഥ് ഭാസിയും പ്രതാപ് പോത്തനുമായിരുന്നു മുഖ്യതാരങ്ങള്‍. ഇരുവരും ചേർന്ന് ആ സിനിമ ഒരുപാട് തലവേദന വരുത്തി. ഇനിയിപ്പം ഇല്ലെന്നും ഞാന്‍ പച്ചവെള്ളം ചവച്ച് കുടിക്കുന്നുവനാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. വേറെ ഏതോ സെറ്റില്‍ ഷൂട്ട് നടക്കുമ്പോള്‍ ഇദ്ദേഹം ഇറങ്ങിപ്പോയെന്ന് കേട്ടു. പിന്നീട് അമേരിക്കയിലെത്തിയെന്നാണ് അറിഞ്ഞത്.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

80 ലക്ഷം വാങ്ങുന്ന നടനാണ് ശ്രീനാഥ് ഭാസി

80 ലക്ഷം വാങ്ങുന്ന നടനാണ് ശ്രീനാഥ് ഭാസി. ഇയാള്‍ക്കൊക്കെ 80 ലക്ഷം രൂപയോ, ഒന്ന് ആലോചിച്ച് നോക്കിക്കേ. തൊട്ടാല്‍ തെറിക്കുന്ന സൌന്ദര്യം ഉണ്ടായിരുന്നു പ്രേംനസീർ ഒരു ലക്ഷം രൂപ തികച്ച് വാങ്ങിച്ചത് അഞ്ചോ ആറോ സിനിമകള്‍ക്ക് മാത്രമാണ്. ഇപ്പോള്‍ വരുന്ന, വൈകീട്ട് എന്താണ് പരിപാടി എന്ന് ചോദിക്കുന്നവർമാർക്കൊക്കെ 80 ലക്ഷം രൂപയാണ് പ്രതിഫലം. നികുതിവെട്ടിക്കാന്‍ വേണ്ടി പേപ്പറില്‍ എഴുതുന്നത് അമ്പതോ മുപ്പതോ ഒക്കെയായിരിക്കും എഴുതുന്നത്.

ഞാന്‍ അറിഞ്ഞത് ഇയാള്‍ 80 വാങ്ങുന്നു

ഞാന്‍ അറിഞ്ഞത് ഇയാള്‍ 80 വാങ്ങുന്നു എന്ന് മാത്രമല്ല, ഷൂട്ടിങ് തുടങ്ങി പകുതിയാവുമ്പോഴേക്കും ഒന്ന് ചോദിക്കുമെന്നാണ്. 50 ആണെങ്കില്‍ പടം അവസാനിക്കുമ്പോള്‍ ഭീഷണിപ്പെടുത്തി അത് 80 ലക്ഷം ആക്കും. ഇങ്ങനെ എന്തൊക്കെയോ തകരാറുള്ള, പെട്ടെന്ന് വയലന്റാവുന്ന, എന്തൊക്കെയോ ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കരനാണ് ശ്രീനാഥ് ഭാസി. ഇനിയിപ്പോള്‍ അയാള്‍ ഇതൊന്നും ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.

ഇപ്പോള്‍ വരുന്ന സിനിമകളുടെ പേരൊക്കെ എന്ത് മോശമാണ്

ഇപ്പോള്‍ വരുന്ന സിനിമകളുടെ പേരൊക്കെ എന്ത് മോശമാണ്. മോഹന്‍ലാലിന്റെ പടത്തിന്റെ പേരുകളാണ് പെരുച്ചാഴി, കൂതറ. ഇങ്ങനെ സിനിമ പേരുകള്‍ മൊത്തം നശിപ്പിച്ചു. നീ എത് പടത്തിന് പോയി എന്ന് ചോദിക്കുമ്പോള്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന, അഭിമാനമുള്ള ഏതെങ്കിലും ചെറുപ്പക്കാരന്‍ പറയുമോ ഞാന്‍ ചട്ടമ്പി കാണാന്‍ പോയെന്ന്. ഇത്തരം സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല.

ടൈറ്റില്‍ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും

ടൈറ്റില്‍ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ചട്ടമ്പി സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം സംഘടിപ്പിച്ചതാണ് കേരളത്തിലെ സിനിമ സമൂഹം ഇപ്പോള്‍ ചർച്ച ചെയ്യുന്ന വലിയ കാര്യം. ആയിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് ഇപ്പോള്‍ ഉള്ളത്. സിനിമയുടെ എബിസിഡി അറിയാത്തവന്മാരാണ് ഇവരെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

English summary
Director santhivila dinesh criticizes Sreenath Bhasi: I don't like him-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X