'പറഞ്ഞത് ശുദ്ധ നുണ':മുകേഷിനെ വിളിച്ചത് സിനിമയില്‍ ചാന്‍സ് ചോദിക്കാനെന്ന് ശാന്തിവിള ദിനേശ്
തിരുവനന്തപുരം: കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷ് ഫോണില്‍ വിളിച്ച കുട്ടിയോട് കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആറ് തവണയിലേറെ വിളിച്ചപ്പോഴാണ് കുട്ടിയോട് അത്തരത്തില്‍ സംസാരിക്കേണ്ടി വന്നതെന്നും ഫോണ്‍റെക്കോര്‍ഡ് ചെയ്തതിന് പിന്നിലടക്കം വലിയ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു മുകേഷിന്റെ വിശദീകരണം.
എന്നാല്‍ മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തിയതോടെ വിളിച്ചത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായം തേടിയാണെന്ന് അറിയാന്‍ കഴിഞ്ഞു. കുട്ടിയുടെ കുടുംബ പശ്ചാത്തലം സിപിഎം ആണെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ മറ്റ് ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ സംവിധായകനായ ശാന്തിവിള ദിനേശ്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

40 വര്‍ഷത്തോളം മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന നടനാണ് മുകേഷ്. കഴിഞ്ഞ ആറ് വര്‍ഷത്തോളം കൊല്ലത്ത് നിന്നുള്ള എംഎല്‍എയുമാണ്. അങ്ങനെയൊക്കെയാണെങ്കിലും തനിക്ക് വരുന്ന ഫോണ്‍ അദ്ദേഹം തന്നെ എടുക്കുന്ന ആളാണ് മുകേഷ് എന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇത്തരത്തില്‍ കുറച്ച് നാള് മുന്‍പ് അദ്ദേഹം എടുത്ത ഒരു ഫോണ്‍ വലിയ വിവാദമായതം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിന് സമാനമായ സംഭവമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നത്. ഒറ്റപ്പാലത്ത് നിന്നും ഒരു കുട്ടി അദ്ദേഹത്തെ വിളിക്കുന്നു. കുറച്ച് മുതിര്‍ന്ന കുട്ടിയാണ്. പതിനാറ് വയസ്സായി. ആറ് പ്രാവശ്യമാണ് ആ കുട്ടി മുകേഷിനെ വിളിക്കുന്നത്. ഞാനൊരു സൂം മീറ്റിങ്ങിലാണെന്നും തിരിച്ച് വിളിക്കാമെന്നും അദ്ദേഹം ആറ് പ്രാവശ്യം പറഞ്ഞു.

ഏഴാമത്തെ തവണ അദ്ദേഹം കുട്ടിയെ തിരിച്ച് വിളിച്ചപ്പോഴുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹം തന്റെ സ്വന്തം കുട്ടികളെ സംസാരിക്കുന്നത് പോലെയാണ് സംസാരിച്ചത്. അതൊക്കെ സാധാരണ കുട്ടികളെ പേടിപ്പിക്കുന്നത് പോലെയുള്ള സംസാരമായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ടിവി ചാനലുകളില്‍ ആദ്യം വന്നത് ആ പയ്യന്റെ അമ്മയുടെ വാക്കുകളായിരുന്നു. കൂട്ടുകാരന് ഒരു സിനിമയില്‍ ചാന്‍സ് കിട്ടുമോ എന്ന് ചോദിക്കാനിയിരുന്നു വിളിച്ചതെന്നാണ് ആദ്യം പറഞ്ഞത്. അത് വീണ്ടും പറഞ്ഞാലുള്ള അപകടം മനസ്സിലാക്കി അത് ഒറ്റയടക്ക് മാറ്റിക്കളഞ്ഞു. പിന്നീട് പറയുന്നത് കൂടെ പഠിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനാണ് വിളിച്ചതെന്നാണ്.

സിനിമാക്കാരന് കൂടിയായത് കൊണ്ടാണ് അദ്ദേഹത്തെ വിളിച്ചതെന്നും പറയുന്നു. എന്നാല്‍ ഇത് ശുദ്ധമായ നുണയാണെന്ന് ഞാന്‍ പറയും. ഇത് ആരോ ഫീഡ് ചെയ്തുകൊടുത്ത് മുകേഷിനെ ആക്കിയതാണ്. സൂം മീറ്റിങ്ങിലാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞ ഒരാളെയാണ് ആറ് തവണ വിളിച്ചിരിക്കുന്നത്. വിവാദങ്ങളായപ്പോള്‍ മുകേഷ് വിരണ്ടുപോയി എന്നതാണ് സത്യം.

ആദ്യം പരാതി നല്‍കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതിനൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ നവ മാധ്യമങ്ങളൊക്കെ അദ്ദേഹത്തെ തെറിവിളിക്കുകയായിരുന്നല്ലോ. വളരെ മോശമായ രീതിയിലുള്ള വ്യക്തിഹത്യ വരെ നടന്നു. ഒരു എംഎല്‍എ എന്നത് പോട്ടെ, നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്ക്കുന്ന ഒരാളെ എന്തൊക്കെയാണ് വിളിച്ച് പറഞ്ഞത്.

സത്യം പറഞ്ഞാല്‍ പരാതിയുമായി മുകേഷ് മുന്നോട്ട് പോവണമായിരുന്നു. സൈബര്‍ സെല്ല് വഴി അന്വേഷിച്ച്, ഈ കൂട്ടിക്ക് എവിടുന്ന് നമ്പര്‍ കിട്ടി, ആരാണ് അതിന്റെ പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ഏത് കുട്ടിക്കാണ് പഠനോപകരണം കിട്ടാതിരുന്നതൊക്കെ അന്വേഷിപ്പിക്കണമായിരുന്നെന്നും യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു. ആര് വിളിച്ചാല്‍ എടുക്കുന്ന മുകേഷ് ഇനിയങ്ങനെ ചെയ്യില്ലെന്നതാണ് ഇതുകൊണ്ടെല്ലാം ഉണ്ടായ ഗുണമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications