കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

64 കൊല്ലമായ കെഎസ്ആര്‍ടിസി ഇതുവരെ ലാഭത്തില്‍ ഓടുന്നില്ല, പിന്നെയാണോ കെ റെയില്‍; സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ- റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ സൂചന നല്‍കുന്നത്. എന്നാല്‍ പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

1

എന്നാല്‍ ഇപ്പോഴിതാ കെ റെയിലുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കരളത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങള്‍ പോലും സ്വപ്നം കാണുവാന്‍ മടിക്കുന്ന ഈ പ്രൊജക്റ്റ് 60,000 കോടി മുടക്കി കേരളം പ്രായോഗികമാക്കിയാല്‍ അതൊരു വലിയ കാര്യമാകുമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. പക്ഷെ നിലവില്‍ എത്രയോ കോടികള്‍ കടത്തില്‍ പോകുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് പൂര്‍ത്തിയാക്കുക വളരെ ബുദ്ധിമുട്ടാകുമെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുയ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

2

60,000 കോടിയുടെ പ്രൊജക്റ്റ് . കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പ്രോജക്ട് എതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ അതിന്റെ മറുവശം നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട് . 40 വര്ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ മുടക്കിയ പണം ലാഭം ആകും എന്ന് മന്ത്രി ഇന്ന് പറയുന്നു.

3

530 കി മി നീളം , (1383 ഹെക്ടര്‍ സ്ഥലം വേണം ), വെറും നാല് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാം . എട്ടു മണിക്കൂര്‍ ലാഭം..20,000 ത്തോളം കുടുംമ്പങ്ങള്‍ കുടി ഒഴിയേണ്ടി വരും . പക്ഷെ വലിയ തുക നഷ്ട പരിഹാരം തരും എന്നാണു സര്‍ക്കാര്‍ പറയുന്നത്. മുമ്പ് അഹമ്മദാബാദ് .. മുംബൈ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ട് എതിരെ ഇടതു പക്ഷം നിലകൊണ്ടിരുന്നു എന്നാണു പ്രതിപക്ഷ വാദം.

4

അന്ന് പറഞ്ഞത് ഇതെല്ലാം പണക്കാര്‍ക്ക് മാത്രം ആണെന്നും , ആയിര കണക്കിന് കുടുംബങ്ങള്‍ വഴിയാധാരം ആകുമെന്നും , പരിസ്ഥിതിക്ക് ആഖാതം ഉണ്ടാകും എന്നായിരുന്നു . എന്നാല്‍ ഇന്ന് കേരളത്തില്‍ ഇത് വരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ എന്നാണു അവരുടെ ചോദ്യം . ബംഗാളില്‍ നന്ദിഗ്രാം സംഭവിച്ചതാണ് ഇതിലൂടെ കേരളത്തില്‍ സംഭവിക്കുക എന്നവര്‍ മുന്നറിയിപ്പ് നല്‍കി.

5

കേരളത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങള്‍ പോലും സ്വപ്നം കാണുവാന്‍ മടിക്കുന്ന ഈ പ്രൊജക്റ്റ് 60,000 കോടി മുടക്കി കേരളം പ്രായോഗികം ആക്കിയാല്‍ അതൊരു വലിയ കാര്യമാകും . പക്ഷെ നിലവില്‍ എത്രയോ കോടികള്‍ കടത്തില്‍ പോകുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് പൂര്‍ത്തിയാക്കുക വളരെ ബുദ്ധിമുട്ടാകും.

6

ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ് മുതല്‍ ഷൊര്‍ണൂര്‍ വരെയും എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും എന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു . ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതാണ് ഈ മൂന്നാം പാതയുടെ സവിശേഷത എന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു .

7

(വാല്‍കഷ്ണം .. 64 കൊല്ലമായ കെഎസ്ആര്‍ടിസി ഇത് വരെ ലാഭത്തില്‍ ഓടുന്നില്ല, പിന്നെയാണോ കെ റെയില്‍, 40 വര്‍ഷം കൊണ്ടു ലാഭത്തില്‍ ആകുന്നത് ? ചിലപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ ...കേരളത്തില്‍ കെ റെയില്‍ ഉണ്ടാക്കുന്നതിനോടോപ്പോം നല്ല സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളും ഉണ്ടാക്കുക . ഇപ്പോഴും പല മന്ത്രിമാരും വിദേശത്ത് ചികിത്സ തേടുന്നതു എങ്കിലും ഒഴിവാക്കാം അല്ലോ)
(എടുക്കുമ്പോള്‍ ഒന്ന് , തൊടുക്കുമ്പോള്‍ നൂറു , തറക്കുമ്പോള്‍ ആയിരം ... ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

ബിജെപിക്ക് വന്‍ അടി: ഗോവയിലെ മന്ത്രിയും അനുയായികളും കോണ്‍ഗ്രസിലേക്ക്ബിജെപിക്ക് വന്‍ അടി: ഗോവയിലെ മന്ത്രിയും അനുയായികളും കോണ്‍ഗ്രസിലേക്ക്

Recommended Video

cmsvideo
Metroman asks Kerala govt not to fool people by hiding facts on K-Rail

English summary
Director Santosh Pandit reacts to the implementation of K-Rail project in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X