
'ഇവന് സംഘിയാണെന്ന് പറഞ്ഞു, തല കറക്കം വരാന്‍ തുടങ്ങി'; മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി പണ്ഡിറ്റ്
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശത്തിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരമാണ് നടന്നത്. പ്രതിഷേധ സമരത്തിനിടെ, ആക്രമം നടത്തിയ നിരവധി കര്‍മ്മസമിതി പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്നവരെ പുറത്തിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മ സമിതി അധ്യക്ഷ കെ പി ശശികല രംഗത്തെത്തിയിരുന്നു. ശതംസമര്പ്പയാമി എന്ന പേരിലാണ് ഈ സംഭാവന അറിയപ്പെട്ടിരുന്നു.

എന്നാല്‍ ശതംസമര്പ്പയാമി വലിയ ട്രോളുകള്‍ക്ക് വിധേയമായിരുന്നു. നടന് സന്തോഷ് പണ്ഡിറ്റ് അടക്കമുള്ള പ്രമുഖരും കര്‍മ്മസമിതിക്ക് സംഭാവനയായി പണം നല്‍കിയിരുന്നു. ഇപ്പോഴിതാ ഏത് സാഹചര്യത്തിലാണ് ശബരിമല കര്‍മ്മസമിതിക്ക് സംഭാവന നല്കാന് തീരുമാനിച്ചതെന്ന കാര്യം തുറന്നുപറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

എം ജി ശ്രികുമാര്‍ അവതാരകനായി എത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കവെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയുന്നത്. കൂടാതെ ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് തുറന്നുപറയുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്.

'ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. വലിയ പ്രതിഷേധ സമരങ്ങള്‍ നടക്കുമ്പോള്‍ ഒരു സാമ്പത്തികം ആവശ്യമായിരിക്കുമല്ലോ. അന്ന് ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നത് ഞാന്‍ കേട്ടില്ല. ഞാന്‍ അത് വിട്ടു.

അപ്പോഴാണ് ഈ ശതംസമര്പ്പയാമിയുടെ ഒരു രൂപയുടെ കേസ് വരുന്നത്. ട്രോളും പുറത്തിറങ്ങിയതോടെ ആരും ഇവര്‍ക്ക് പൈസ കൊടുക്കില്ലെന്ന് വന്നു. 100 രൂപയ്ക്ക് വേണ്ടി ചോദിച്ചപ്പോള്‍ പലരും ഇവരെ ട്രോളിയത് കണ്ടു. അപ്പോഴാണ് ഞാന്‍ ഒരു ലക്ഷം രൂപയെടുത്ത് ബാങ്കിലേക്ക് പോയി. ബാങ്കിലെ 50000 രൂപ എഴുതാനിരുന്നു. എന്നാല്‍ ഒരു പഞ്ചിന് 51000 ഇരിക്കട്ടെ എന്ന് കരുതി ബാങ്കിലിട്ടു.

പിന്നാലെ ഫേസ്ബുക്കില്‍ വന്ന് ഞാന്‍ പറഞ്ഞു, ശതംസമര്പ്പയാമി എന്ന് പറഞ്ഞ സംഭവമുണ്ട്, ഞാന്‍ 51000 രൂപ കൊടുത്തു, ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് നടന്നത്. ഒരു വിഭാഗം ആള്ക്കാര് പറയുന്നു, സന്തോഷേട്ടന് ചെയ്യുന്നത് ശരിയാണ്, മറ്റുള്ളവര്‍ പറയുന്നു അത് തെറ്റാണെന്ന്. ചിലര്‍ പറഞ്ഞു, ഇവന് ബോധപൂര്‍വം 51 വെട്ടിന് വേണ്ടി 51000 ആക്കി.

ഇതൊക്കെ കേട്ടപ്പോഴേക്കും എനിക്ക് തലകറക്കം വരാന്‍ തുടങ്ങി. ഇവന് സംഘിയാണ്..അതാണ്..ഇതാണ് എന്നൊക്കെ പറഞ്ഞു. ശബരിമലയില്‍ പോകുന്നവരൊക്കെ സംഘിയാണ്. ഇങ്ങനെയൊക്കെയാണ് വിമര്‍ശനം വന്നത്. പിന്നെ എനിക്ക് ഫോണ്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. പരിചയമുള്ളലര് പോലും നീ എങ്ങനെയാണ് കൊടുക്കുക എന്നൊക്കെ ചോദിച്ചു.

അവരോട് ഞാന്‍ പറഞ്ഞു, ഇന്നേ അക്കൗണ്ടില്‍ കൊടുക്കാന്‍ പാടില്ലെന്ന നിയമം ഇല്ലല്ലോ. എനിക്ക് ശരിയാണെന്ന് തോന്നി ഞാന്‍ കൊടുത്തു. ഭീഷണി കൂടുകയും ഇതിന്റെ പരിധി അങ്ങ് വിട്ടപ്പോള്‍. ബാങ്കിലേക്ക് പോയി ഒരു ലക്ഷം രൂപ കൂടി ഇവരുടെ അക്കൗണ്ടിലേക്കിട്ടു. എന്നിട്ട് ഞാന്‍ പുതിയ വീഡിയോ ഇട്ടു,

വിമര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് തല്ലും കൊല്ലും വെടിവച്ച് കൊല്ലും എന്നൊക്കെ ചിലര്‍ പറയുന്നു, എന്റെ വിശ്വാസമാണ് എനിക്ക് വലുത്. ഞാന്‍ ഇപ്പോഴും പറയുന്നു, കോടതി എന്താണ് പറയുന്നു. അത് പോലെ ചെയ്യാം. ഇനി എന്നെ ഒരുത്തനെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ രണ്ട് ലക്ഷം കൂടി കൊടുക്കുമെന്ന്' സന്തോഷ് പണ്ഡിറ്റ് പറയുന്നു.