കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ഷെയിന്‍ വിവാദത്തില്‍ ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഷെയിനിന്‍റെ നിസ്സഹകരണമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് നിര്‍മ്മാതാക്കളും വെയില്‍ സിനിമയുടെ സംവിധായകനും ആരോപിച്ചത്. എന്നാല്‍ തന്നെ മനപ്പൂര്‍വ്വം മണിക്കൂറുകളോളം പണിയെടുപ്പിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നാണ് ഷെയിനിന്‍റെ ആരോപണം.

ഇപ്പോഴിതാ ഷെയിനിന്‍റെ അരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തത്തിയിരിക്കുകയാണ് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോന്‍. വിശദാംശങ്ങളിലേക്ക്

ഗുരുതര ആരോപണം

ഗുരുതര ആരോപണം

വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ ഗുരുതര ആരോപണമായിരുന്നു ഷെയിന്‍ തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നത്. സംവിധായകന്‍റെ അനാവശ്യ പിടിവാശി കാരണം കടുത്ത സമ്മര്‍ദ്ദമാണ് താന്‍ സെറ്റില്‍ അനുഭവിച്ചതെന്ന് ഷെയിന്‍ പറഞ്ഞിരുന്നു.

കാമറാമാനും സംവിധായകനും

കാമറാമാനും സംവിധായകനും

ശരതിനെതിരെ ഷെയിനിന്‍റെ ഉമ്മ സുനില ഹബീബും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും കൊച്ചിയിലെ ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് പിന്നാലെ ഷെയിന്‍ ശരത് മോനോനെതിരേയും ചിത്രത്തിന്‍റെ കാമറാമാന്‍ ഷാസ് മുഹമ്മദിനെതിരേയും വീണ്ടും രംഗത്തെത്തി.

ന്യായീകരിക്കാന്‍

ന്യായീകരിക്കാന്‍

വെയിലിന്‍റെ ഷൂട്ടിങ്ങ് രണ്ടാമത് ആരംഭിച്ചപ്പോള്‍ തന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മ്മാതാവല്ല സംവിധായകനും കാമറമാനുമാണെന്നായിരുന്നു ഷെയിന്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം തെറ്റുകള്‍ ന്യായീകരിക്കാനാണ് തന്നേയും ഷാസിനേയും ഷെയിന്‍ കുറ്റപ്പെടുത്തുന്നതെന്ന് ശരത് മേനോന്‍ പറഞ്ഞു.

ഷൂട്ടിങ്ങിന് എത്തിയില്ല

ഷൂട്ടിങ്ങിന് എത്തിയില്ല

ഷെയിന്‍ തുടക്കം മുതല്‍ തന്നെ ഷൂട്ടിങ്ങിന് എത്തിയിരുന്നില്ല. ഷെയിനിന്‍റെ നിസ്സഹകരണം കാരണം പല രംഗങ്ങളും മുടങ്ങി. കഴിഞ്ഞ മെയിലാണ് ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ വെറും 27 ദിവസം മാത്രമാണ് ഷെയിന്‍ സെറ്റില്‍ എത്തിയിരുന്നത്.

താതാപര്യക്കുറവ് കാണിച്ചു

താതാപര്യക്കുറവ് കാണിച്ചു

നിര്‍മ്മാതാവ് വധഭീഷണി ഉയര്‍ത്തിയെന്ന ആരോപണത്തിന് ശേഷം പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ഷെയിന്‍ നവംബര്‍ 16 നാണ് വീണ്ടും ഷൂട്ടിങ്ങിനെത്തിയത്. എന്നാല്‍ അന്ന് തൊട്ട് വീണ്ടും താത്പര്യകുറവ് പ്രകടിപ്പിച്ചിരുന്നു. സെറ്റില്‍ എല്ലാവരും തയ്യാറായി നിന്നാലും ഷെയിന്‍ മാത്രം വരില്ല.

മണിക്കൂറുകളോളം

മണിക്കൂറുകളോളം

ഷെയിന്‍ കാരവാനില്‍ സമയം ചിലവഴിക്കും. കാരവാനില്‍ നിന്ന് ഇറങ്ങി വരാന്‍ തന്നെ മണിക്കൂറുകളെടുക്കും. പലപ്പോഴും സെറ്റ് മുഴുവന്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ. ഓരോ ഷൂട്ട് കഴിയുമ്പോഴും ഇത് തന്നെയാണ് ഷെയിന്‍ ആവര്‍ത്തിച്ചത്. രാത്രി ഏഴിന് ഷൂട്ട് പറഞ്ഞാല്‍ ഏറെ വൈകി 12 നാകും എത്തുക,ശരത് മേനോന്‍ പറഞ്ഞു.

15 ദിവസം കൂടി

15 ദിവസം കൂടി

ഇനി 15 ദിവസം കൂടി സഹകരിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ആകും. ഷെയിന്‍ കാരണം സിനിമയുടെ നിരവധി അണിയറ പ്രവര്‍ത്തകാണ് കുടുങ്ങി കിടക്കുന്നത്. ഇപ്പോഴും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സിനിമ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശരത് മേനോന്‍ പറഞ്ഞു.

വിശദീകരിച്ച് ക്യാമറമാന്‍

വിശദീകരിച്ച് ക്യാമറമാന്‍

ഷെയിനിന്‍റെ ആരോപണത്തില്‍ കാമറാമാനും കഴിഞ്ഞ ദിവസം പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഷെയിനിന്‍റെ നിസഹകരണം മാത്രമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നായുന്നു ഛായാഗ്രാഹകന്‍ ഷാസ് മുഹമ്മദ് പറഞ്ഞത്.

മനോവിഷമം

മനോവിഷമം

തന്നെ എന്തിനാണ് ഷെയിന്‍ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ല. ഷെയിനിന്‍റെ പരമാര്‍ശനം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് തന്നെ എത്തിച്ചിരിക്കുന്നത്. പ്രശ്നം എളുപ്പം പരിഹരിക്കണമെന്നും ഷാസ് പറഞ്ഞു.

നിയമ നടപടിക്ക്

നിയമ നടപടിക്ക്

അതേസമയം ഷെയിനിനെതിരെ നിയമ നടപടിയുമായി നീങ്ങാന്‍ ഒരുങ്ങുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മുടങ്ങിപ്പോയ വെയില്‍, കുര്‍ബാനി, ഉല്ലാസം ചിത്രങ്ങളുടെ നഷ്ടപരിഹാര തുക ഷെയിനില്‍ നിന്ന് ഈടാക്കണമെന്നതാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

English summary
Director Sarath Menon against Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X