മലമുകളിലെ മാണിക്യം: അസാധ്യമായത് ഒന്നുമില്ല, രഞ്ജിത്തിന് ആശംസകളുമായി ഷാജി കൈലാസ്
തിരുവനന്തുപരം: ദുഷ്കരമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ഐഐഎമ്മില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നേടിയ കാസര്‍കോട് പാണത്തൂര്‍ സ്വദേശി രഞ്ജിത്തിന് അഭിനനവുമായി സംവിധായകന്‍ ഷാജി കൈലാസ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഇന്നോർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഷാജി കൈലാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
മലമുകളിലെ മാണിക്യം
അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഇന്നോർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത്. റാഞ്ചിയിൽ IIMൽ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനവും പ്രേരണയുമാണ്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാർഗദർശിയുമാകുന്നു.

സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് പടപൊരുതിയാണ് രഞ്ജിത്ത് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്. ഹയർ സെക്കൻഡറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്ന രഞ്ജിത്തിന് ചുറ്റുപാടുകളുടെ സമ്മർദ്ദം മൂലം പഠനം നിർത്തേണ്ട അവസ്ഥ ഉണ്ടായതാണ്. എന്നാൽ പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ രാത്രികാല സെക്യൂരിറ്റി ജോലിയിൽ നിന്നും കിട്ടിയ പണം കൊണ്ട് രഞ്ജിത്ത് പഠിച്ചു. സെന്റ് പോൾസ് കോളേജിലും സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് ഐഐടി മദ്രാസിൽ നിന്നുമാണ് പിഎച്ച്ഡി എടുത്തത്. ഇടക്ക് വെച്ച് പിഎച്ച്ഡി പഠനം മുടങ്ങിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
Recommended Video
എന്നാൽ രഞ്ജിത്തിന്റെ ഗൈഡിന്റെ ഇടപെടൽ ഈ അവസരത്തിൽ സഹായകമായി. ചെറിയ വീടും ചെറിയ ജീവിത സാഹചര്യങ്ങളും രഞ്ജിത്തിന്റെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് തടസ്സമായില്ല. രഞ്ജിത്ത് പിഎച്ച്ഡി എടുത്തത് ഇന്ത്യയിലെ വ്യവസായ രംഗത്തെ വിദേശ നിക്ഷേപ വരവിന്റെ ഭൂമിശാസ്ത്രപരമായവിതരണം എന്ന വിഷയത്തിലാണ്. ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമായ ഐഐഎം റാഞ്ചിയിലെ പുതിയ വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വന്തം ജീവിതവിജയത്തിന്റെ ആത്മബലത്തിൽ രഞ്ജിത്ത് പാഠങ്ങൾ പഠിപ്പിക്കും.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications