കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജി കൈലാസ് ഹൈന്ദവ ഫാസിസ്റ്റോ? വെളിപ്പെടുത്തലുകള്‍, ചിലകാര്യങ്ങള്‍ ഇങ്ങനെ..

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ ഒരു ഹൈന്ദവ ഫാസിസ്റ്റല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. അങ്ങനെ ആരോപിക്കുന്നവരുടെ ലക്ഷ്യമോ മാനസികാവസ്ഥയോ മനസിലാകുന്നില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. വെള്ളി നക്ഷത്രം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ചെയ്ത സിനിമകള്‍ കണ്ടിട്ട ചിലര്‍ അന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ ആറാം തമ്പുരാനായാലും നരസിംഹമായാലും അങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സംവിധായകന്‍ പറയുന്നു.

ഹൈന്ദവ ഫാസിസ്റ്റോ

ഹൈന്ദവ ഫാസിസ്റ്റോ

ഈയിടെ ഷാജി കൈലാസ് ഹൈന്ദവ ഫാസിസ്റ്റാണെന്ന് ആരോപണം വന്നിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളി നക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

താന്‍ ഒരു ഹൈന്ദവ ഫാസിസ്റ്റ് അല്ല. എന്നാല്‍ അങ്ങനെ ആരോപിക്കുന്നവരുടെ ലക്ഷ്യമോ മാനസികാവസ്ഥയോ തനിക്ക് മനസിലാകുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

ഹൈന്ദവ ഫാസിസ്റ്റ് ആക്കിയതിങ്ങനെ

ഹൈന്ദവ ഫാസിസ്റ്റ് ആക്കിയതിങ്ങനെ

താന്‍ ചെയ്ത സിനിമകള്‍ കണ്ടിട്ട് ചിലര്‍ അന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ ആറാം തമ്പുരാനായാലും നരസിംഹമായാലും അങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു.

വര്‍ഗീയമാകുന്നതെങ്ങനെ

വര്‍ഗീയമാകുന്നതെങ്ങനെ

വാല്‍ക്കിണ്ടിയും നിലവിളക്കുമൊക്കെ സിനിമയില്‍ കാണിച്ചാല്‍ എങ്ങനെയാണ് വര്‍ഗീയതയുണ്ടാകുന്നതെന്ന് സംവിധായകന്‍ ചോദിക്കുന്നു. തന്റെ കൈയിലെ ചരടുകള്‍ കണ്ടും ചിലര്‍ അങ്ങനെ പറയാറുണ്ട്.

വര്‍ഗീയ സിംബലുകള്‍ ഇല്ല

വര്‍ഗീയ സിംബലുകള്‍ ഇല്ല

തനിക്ക് കൈയില്‍ ചരടുകള്‍ കെട്ടുന്നത് വലിയ ഇഷ്ടമാണ്. ഇത് ജപിച്ചതോ വര്‍ഗീയ സിംബലുകളോ അല്ല. മക്കളുടെ കൈയിലും കെട്ടികൊടുക്കാറുണ്ട്. ഇതൊക്കെ വര്‍ഗീയതയായി ചിത്രീകരിച്ചാല്‍ അതിന് മാത്രമേ സമയം കാണുകയുള്ളുവെന്നും സംവിധായകന്‍ പറയുന്നു.

English summary
director shaji kailas speak about hindu fascism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X