കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെത്തിക്കുന്നു; ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

Google Oneindia Malayalam News

കോയമ്പത്തൂര്‍: ഹൃദയാഘാതത്തെ തുറന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെത്തിക്കുന്നു. കോയമ്പത്തൂരില്‍ നിന്നും അദ്ദേഹത്തേയും കൊണ്ടുള്ള ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടു. പൊലീസ് അകമ്പടിയോടെ എത്തുന്ന വാഹനം ഇതിനോടകം കേരള അതിര്‍ത്തി പിന്നിട്ടു. പ്രത്യേക ഐ സി യു ആംബുലന്‍സിലാണ് ഷാനവാസിനെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നത്. ഒന്നരമണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ എത്താനാണ് ശ്രമം. വാളയാർ, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ആണ് ആംബുലൻസ് എത്തുന്നത്. ആംമ്പുലന്‍സ് കടന്നു വരുന്നതിനായി വഴികളില്‍ പൊലീസ് ട്രാഫിക് സൗകര്യം ഒരുക്കുകയാണ്.

ഷാനവാസ് നരണിപ്പുഴ

ഷാനവാസ് നരണിപ്പുഴ

ആംമ്പുലന്‍സിന് കടന്നുവരാന്‍ വഴിയില്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. K L 09 AK 3990 എന്ന ആംമ്പുലന്‍സിലാണ് മെഡിക്കല്‍ സംഘം ഷാനവാസിനെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഷാനവാസ് നരണിപ്പുഴ മരിച്ചുവെന്ന് ചില മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെ വാർത്തകള്‍ വന്നിരുന്നു.

ഫെഫ്കയുടെ പേജില്‍

ഫെഫ്കയുടെ പേജില്‍

ഷാനവാസിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പും വന്നിരുന്നു. തുടര്‍ന്നാണ് ഷാനവാസ് നിരണിപ്പുഴ മരിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത്. എന്നാല്‍ ഷാനവാസ് മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ജീവനോടെ വെന്‍റിലേറ്ററില്‍ തുടരുകയാണെന്നും നിര്‍മാതാവും നടനുമായ വിജയ് ബാബു അറിയിക്കുകയായിരുന്നു.

വിജയ്ബാബു പറഞ്ഞത്

വിജയ്ബാബു പറഞ്ഞത്

ഷാനവാസിന് ഇപ്പോഴും ഹൃദയമിടിപ്പുണ്ടെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വിജയ്ബാബു ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. പുതിയ സിനുമയുടെ ഷൂട്ടിങ് വര്‍ക്കുകള്‍ക്കായി അട്ടപ്പാടിയില്‍ എത്തിയ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മലപ്പുറം പൊന്നാനി സ്വദേശിയാണ് ഷാനവാസ്.

സൂഫിയും സുജാതയും

സൂഫിയും സുജാതയും

സുഹൃത്തുക്കളായിരുന്നു ഷാനവാസിനെ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. എഡിറ്ററായി സിനിമാ മേഖലയില്‍ എത്തിയ ഷാനവാസിന്‍റെ ആദ്യം ചിത്രം കരിയാണ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും' ആയിരുന്നു രണ്ടാമത്തെ ചിത്രം.

 സിസ്‌റ്റര്‍ അഭയയുടെത്‌ കൊലപാതകമെന്ന്‌ വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതി സിസ്‌റ്റര്‍ അഭയയുടെത്‌ കൊലപാതകമെന്ന്‌ വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതി

English summary
Director shanivas naranipuzha will be shifted to kochi: police request vehicle to cooperate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X