കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പാട്ട് പാടിയാല്‍ മുട്ടിടിക്കും; ഇഗ്ലീഷ് വായിച്ച് മലയാളം പാടുന്ന വിജയ് യേശുദാസ്: ശാന്തിവിള ദിനേശ്

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് വിജയ് യേശുദാസ് നല്‍കിയ അഭിമുഖത്തിലേതായി പുറത്തു വന്ന ഭാഗങ്ങള്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടംകൊടുത്തത്. മലയാളത്തില്‍ ഇനി പാടാനില്ലെന്ന് അഭിമുഖത്തില്‍ വിജയ് യേശുദാസ് പ്രഖ്യാപിച്ചതായിട്ടായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടത്. ഇതോടെ വിജയ് യേശുദാസിനെ അനുകൂലിച്ചും പ്രതീകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. പിന്നീട് താന്‍ പറഞ്ഞത് അങ്ങനെയെല്ലെന്ന് അവകാശപ്പെട്ട് വിജയ് യേശുദാസ് രംഗത്ത് എത്തിയെങ്കിലും താരത്തിനെതിരേയുള്ള വിമര്‍ശനം ഇപ്പോഴും ഉയര്‍ന്നു വരികയാണ്.

ശാന്തിവിള ദിനേശ്

ശാന്തിവിള ദിനേശ്

സംവിധായകനായ ശാന്തിവിള ദിനേശാണ് ഏറ്റവുമൊടുവില്‍ വിജയം യേശുദാസിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിനെതിരെ ശാന്തിവിള ദിനേശ് ആഞ്ഞടിച്ചത്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകന്‍, അച്ഛന്‍റെ മേല്‍വിലാസത്തില്‍ ഒരുപാട് അവസരങ്ങള്‍ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം പറയുന്നു.

മുട്ടിടിച്ചു പോവും

മുട്ടിടിച്ചു പോവും

അച്ഛന്‍റെ ഹരിമുരളീരവമോ, അച്ഛന്‍ പാടിയ ഗംഗേ.. എന്ന പാട്ടോ പടാന്‍ പറഞ്ഞാല്‍ മുട്ടിടിച്ചു പോവുന്ന ഗായകന്‍, മലയാളം ഇംഗ്ലീഷില്‍ ലാപ്ടോപ്പില്‍ അടിച്ചു വെച്ച്, ഇഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസെന്നും ശാന്തിവിള ദിനേശ് പറയുന്നു. ആ ചെറുപ്പക്കാരനാണ് അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ മലയാളത്തില്‍ പാടുന്നത് നിര്‍ത്താന്‍ പോവുകയാണെന്നാണ് പറഞ്ഞത്.

വിജയ് യേശുദാസ് പറഞ്ഞ കാരണം

വിജയ് യേശുദാസ് പറഞ്ഞ കാരണം

ഇവിടെ കിട്ടുന്നത് ചെറിയ തുകയാണെന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. ഉദയനാണ് എന്ന താരം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയില്‍ അദ്ദേഹം പാടുമ്പോള്‍ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്.

യേശുദാസ് എന്നൊരു ബ്രാന്‍ഡ്

യേശുദാസ് എന്നൊരു ബ്രാന്‍ഡ്

വിജയ് യേശുദാസിന് യേശുദാസ് എന്നൊരു ബ്രാന്‍ഡ് ഇല്ലായിരുന്നെങ്കില്‍ ഇപ്പം പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും താങ്കള്‍ക്ക് കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കള്‍ മനസ്സിലാക്കണം. അച്ഛന്‍റെ മേല്‍വിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ലെന്നും ശാന്തിവിള ദിനേഷ് പറയുന്നു.

സ്വന്തം കഴിവുകൊണ്ട്

സ്വന്തം കഴിവുകൊണ്ട്

സ്വന്തം കഴിവുകൊണ്ട് പാഠാനാണെങ്കില്‍ കൊല്ലം കാരനായ ഒരു അഭിജിത്തുണ്ട്. വിജയ് യേശുദാസ് സംസ്ഥാന അവാര്‍ഡ് സ്വീകരിച്ച ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അഭിജിത്താണ്. അഭിജിത്ത് ആദ്യം പാടിയ പാട്ട് ഒരു പത്ത് ആവര്‍ത്തി വിജയ് യേശുദാസ് കേട്ടു നോക്കണം. എത്രമനോഹരമായാണ് അദ്ദേഹം ആ പാട്ട് പാടിയതെന്ന് അപ്പോള്‍ മനസ്സിലാവും. പുന്നപ്രയില്‍ സജേഷ് എന്ന ചെറുപ്പക്കാരനുണ്ടെന്നും ശാന്തിവിള ദിനേഷ് പറയുന്നു.

ഏഴയലത്ത് എത്താന്‍

ഏഴയലത്ത് എത്താന്‍

ഇവരുടെയൊന്നും ഏഴയലത്ത് എത്താന്‍ വിജയ് യേശുദാസിന് കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാന്‍. മധു ബാലകൃഷ്ണന്‍ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരയണ്‍ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടടിക്കും. വിറയലുകൊണ്ട് പാടുമ്പോള്‍ നല്ല വെബ്രേഷന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

മനോഹരമായി പാടാന്‍

മനോഹരമായി പാടാന്‍

ഈ ഗാനങ്ങളൊക്കെ മനോഹരമായി പാടാന്‍ കഴിയുന്ന ഒരുപാട് ചെറുപ്പക്കാര്‍ ഇന്നുണ്ട്. അതുകൊണ്ട് തന്നെ യേശുദാസ് പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലയാള സിനിമ ഇപ്പോള്‍ കടന്നു പോവുന്നത്. അങ്ങനെയുള്ള നാട്ടില്‍ അച്ഛന്‍റെ മേല്‍വിലാസത്തില്‍ മാത്രം ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ദക്ഷിണാമൂര്‍ത്തി മാസ്റ്ററാണ് യേശുദാസിനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ആദ്യമായി പാടിച്ചത്.

ഇത്രയും അവസരങ്ങള്‍

ഇത്രയും അവസരങ്ങള്‍


യേശുദാസിന്‍റെ അപ്പന്‍ അഗസ്റ്റിന്‍ ജോസഫിനേയും മകന്‍ വിജയ് യേശുദാസിനേയും അദ്ദേഹം പാടിച്ചു. മൂന്ന് തലമുറയെ പാടിച്ച ക്രെഡിറ്റ് ദക്ഷിണാമുര്‍ത്തിക്ക് മാത്രം സ്വന്തമാണ്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങള്‍ യേശുദാസിന് പോലും കിട്ടിയിട്ടില്ല. അത് യേശുദാസ് എന്ന വടവൃക്യത്തിന്‍റെ മകനായത് കൊണ്ട് മാത്രമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കാശിന്‍റെ കാര്യത്തില്‍

കാശിന്‍റെ കാര്യത്തില്‍

കാശിന്‍റെ കാര്യത്തില്‍ അപ്പന്‍റെ മോന്‍ തന്നെയാണ് വിജയ് യേശുദാസ്. യേശുദാസിനോട് ഒരു വിരോധവും ഉള്ള ആളല്ല ഞാന്‍. അദ്ദേഹത്തിന്‍റെ പാട്ട് കേള്‍ക്കു എന്നത് മാത്രമേയുള്ളു. മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സ്വകാര്യതകള്‍ അന്വേഷിച്ചു പോവരുത്. അങ്ങനെ അന്വേഷിച്ചു പോയാല്‍ അദ്ദേഹത്തോട് നമുക്ക് പുച്ഛം തോന്നും. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

കണ്ണീരിന്‍റെ കഥകള്‍

കണ്ണീരിന്‍റെ കഥകള്‍

ഒരുപാട് ഗായകരുടെ കണ്ണീരിന്‍റെ കഥകള്‍ എനിക്ക് അറിയാം. പണ്ട് പാടുന്നതിന് ഒരു ലക്ഷം രൂപയാണ് യേശുദാസിന് ചാര്‍ജെങ്കില്‍ അതിന്‍റെ കൂടെ വന്ന കാറിന്‍റെ പെട്രോളിന്‍റെ ചാര്‍ജായി 300 രൂപ ഡ്രൈവര്‍ ഒപ്പിട്ട് വാങ്ങിക്കുമായിരുന്നു. അങ്ങനെ കാശിനോടുള്ള ആര്‍ത്തി തീരാത്ത ഒരാളുടെ മകനായതിനാല്‍ വിജയ് യേശുദാസ് ഈ പറയുന്നതില്‍ അത്ഭുതമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മലയാളത്തില്‍ പാടരുത്

മലയാളത്തില്‍ പാടരുത്

ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തില്‍ പാടരുത്. തമിഴില്‍ തന്നെ പാടിയാല്‍ മതി. വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാന്‍ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടം. വളരെ കടന്ന കയ്യായി പോയി വിജയ് യേശുദാസ്, നിങ്ങള്‍ കൊടുത്ത ആ അഭിമുഖമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഒടുവില്‍ ജയം കോണ്‍ഗ്രസിന്; സീറ്റുകളുടെ എണ്ണത്തില്‍ പിജെ ജോസഫ് വഴങ്ങി,തീരുമാനം ചെന്നിത്തലയെ അറിയിച്ചുഒടുവില്‍ ജയം കോണ്‍ഗ്രസിന്; സീറ്റുകളുടെ എണ്ണത്തില്‍ പിജെ ജോസഫ് വഴങ്ങി,തീരുമാനം ചെന്നിത്തലയെ അറിയിച്ചു

English summary
Director shanthi vila dinesh talks about vijay yesudas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X