Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോക്‌സോ കേസ് റദ്ദാക്കണം, പിന്നില്‍ ആ സംവിധായകന്റെ ഇടപെടല്‍'; ശാന്തിവിള ദിനേശ് സുപ്രീംകോടതിയില്‍

കൊച്ചി: തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയില്‍. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്‌സോ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശാന്തിവിള ദിനേശ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ കേസിന് പിന്നില്‍ മലയാളത്തിലെ ഒരു സംവിധായകന്റെ ഇടപെടല്‍ ആണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ദിനേശിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുനില്‍ മാത്യുവും കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശാന്തിവിള ദിനേശിനൊപ്പം ഹര്‍ജി നല്‍കിയിട്ടുണ്ട്. അടുത്തിടെ നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസും ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കിയിരുന്നു.

Shanthivila Dinesh

ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചു എന്നായിരുന്നു സാന്ദ്രയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവര്‍ക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍, പിആര്‍ഒ, അസോസിയേറ്റ് ഡയറക്ടര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ സിനിമയ്ക്ക് പിന്നില്‍ ചെയ്തിട്ടുള്ള ആളാണ് ശാന്തിവിള ദിനേശ്.

ലാല്‍, കല്‍പന, ഭാവന, സാജന്‍ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബംഗ്ലാവില്‍ ഔത എന്ന സിനിമയും ശാന്തിവിള ദിനേശ് സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതം ഒരു രാഗം, വെണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി, നിപ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1989 ല്‍ ആണ് സിനിമാരംഗത്തേക്ക് എത്തുന്നത്. ഹരികുമാര്‍, ജേസി, യു രവീന്ദ്രനാഥ്, ആര്‍ ചന്ദ്രു, അനിയന്‍, അശോകന്‍, ഋഷികേഷ്, ശ്രീകുമാരന്‍ തമ്പി, ബാലു കിരിയത്ത് എന്നിവര്‍ക്കൊപ്പം സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ശാന്തിവിള ദിനേശ് വിവാദത്തിലാകുന്നത്. നേരത്തെ വിഖ്യാത ചലച്ചിത്രകാരന്‍ കെജി ജോര്‍ജ്ജിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിന് ശാന്തിവിള ദിനേശിനെതിരെ കെജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ശാന്തിവിള ദിനേശിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

നേരത്തെ ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തില്‍ യൂട്യൂബിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ആയിരുന്നു ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+