Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അടി കിട്ടേണ്ടത് ആ സംവിധായകനാണ്: സത്യം അതെങ്കില്‍ ഷെയിനിന്റെ ഭാഗത്ത് തെറ്റില്ല: ശാന്തിവിള ദിനേശ്

മൂത്രമൊഴിക്കാന്‍ പോകണമെങ്കില്‍ പോലും പ്രധാന നടന്മാർ അസോസിയേറ്റ് ഡയറക്ടർമാരോട് പറഞ്ഞിട്ട് പോവുന്ന ഒരു കാലം മലയാളം സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ചില താരങ്ങള്‍ ഇറങ്ങിപ്പോവുന്നത് കൂടെ അഭിനയിക്കുന്നവർ പോലും അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കരാർ വെക്കുന്നത് എന്നെ കുരുക്കാനാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ആരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുന്നു, ആരുടെ പടത്തില്‍ അഭിനയിക്കുന്നു, ഏതൊക്കെ പടത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തു എന്നൊന്നും അറിയാത്തത് കൊണ്ട് കരാർ കൊടുത്താല്‍ കുടുങ്ങുമെന്ന് ശ്രീനാഥ് ഭാസിക്ക് അറിയാമെന്നും ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.

shane nigam

ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേനും അമ്മയുമെല്ലാം ചേർന്ന് രണ്ട് നടന്മാരോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത് എന്നിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനുമെതിരെയാണ് പരാത്. ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് എന്റെ അമ്മയെ അനാവശ്യം പറഞ്ഞുവെന്നാണ് ഷെയിന്‍ നിഗം ഇപ്പോള്‍ പറയുന്ന ഒരു പരാതി. അമ്മയ്ക്ക് ഷെയിന്‍ കൊടുത്ത പരാതി എന്ന് പറയുന്നത്, ചെയ്ത തെറ്റുകള്‍ എല്ലാ തന്നെ സമ്മതിക്കുന്നത് പോലത്തെ ഒരു കത്താണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

അമ്മയേയും സഹോദരിയേയുമൊന്നും സെറ്റിലേക്ക് കൊണ്ടുപോകരുതെന്നാണ് എനിക്ക് പറയാനുള്ളത്. എന്നെ കുറിച്ച് ആരോപണങ്ങള്‍ വരുന്നതില്‍ തനിക്ക് വിഷമം ഉണ്ടെന്നും ഷെയിന്‍ പറയുന്നു. അങ്ങനെ ആരോപണങ്ങള്‍ വരുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാർ ആരാണെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. മലയാളത്തില്‍ വേറെ എത്ര നടീനടന്മാർ ഉണ്ട്. ഇതില്‍ ആരെക്കുറിച്ചെല്ലാമാണ് ആരോപണം വരുന്നത്. കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടാണല്ലോ ആരോപണം വരുന്നത്. ഇനിയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ആർഡിഎക്സ് എന്ന ചിത്രത്തിലെ മൂന്നില്‍ ഒരാളാവാന്‍ താല്‍പര്യമില്ലെന്ന് തുടക്കത്തില്‍ തന്നെ സംവിധായകനോട് പറഞ്ഞതായും ഷെയിന്‍ പറയുന്നു. ഷെയിന്‍ ഒറ്റക്ക് അഭിനയിച്ച് വിജയിച്ച ഏത് പടമാണുള്ളത്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ വിജയിച്ചത് മറ്റുള്ളവർ കൂടി ഉള്ളതുകൊണ്ടാണ്. ആർ ഡി എക്സിലെ എഡിറ്റ് ചെയ്ത ഭാഗം കാണാന്‍ വിളിച്ചത് സംവിധായകനാണെന്നാണ് ഷെയിന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ആദ്യം അടി കൊടുക്കേണ്ടത് ആ സംവിധായകനാണ്. അവിടെ താരത്തിന്റെ ഭാഗത്ത് കുറ്റമില്ല. പക്ഷെ ആര് പറയുന്നതാണ് ശരിയെന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

 shane

ആർഡിഎക്സിന് കൊടുത്ത ഡേറ്റുകള്‍ നീണ്ടുപോയത് കാരണം ഒരു പടം നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ശുദ്ധ കളവാണെന്ന് അത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. ഇത്തരം കാര്യങ്ങളില്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യാറാണ് പതിവ്. സോഫിയ പോള്‍ ഉയർത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അത് അമ്മയുടെ മുന്നില്‍ ഷെയിന്‍ നിഗം തെളിയിക്കട്ടെ.

എനിക്ക് വൃത്തിഹീനമായ കാരവാനാണ് തന്നതെന്നാണ് ഷെയിന്‍ നിഗത്തിന്റെ അടുത്ത പരാതി. നിങ്ങളെ പോലുള്ളവർക്ക് കാരവാന്‍ തരുന്നവരെ വേണം തല്ലാനെന്ന് ഞാന്‍ പറയും. മൂന്ന് വെള്ളിയാഴ്ചയല്ലേ ആയുള്ളു നിങ്ങളൊക്കെ വന്നിട്ട്. കാരവാനിലിരിക്കുമ്പോള്‍ പാറ്റ ചെവിയില്‍ കയറിയെന്നും ആശുപതിയില്‍ പോയെന്നും പറയുന്നു. അത് കാരണം രണ്ട് ദിവസം റെസ്റ്റ് എടുക്കേണ്ടി വന്നുവെന്നും ഷെയിന്‍ തന്നെ പറയുന്നു. ഈ ദിവസങ്ങളിലൊക്കെ നിർമ്മാതാവിന് നഷ്ടമാണെന്ന കാര്യം മറക്കരുതെന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു.

ഇവനെയൊക്കെ പോലെയുള്ളവരെ വെച്ച് സിനിമ എടുക്കുന്നവർ ഇക്കാര്യമൊക്കെ ആലോചിക്കണം. വിളിച്ചാല്‍ പോലും ഫോണെടുക്കാന്‍ ഇവരൊന്നും തയ്യാറാവില്ല. വിളിച്ചാല്‍ ഫോണെടുക്കാത്തത് ഇവർ മാത്രമല്ല മറ്റ് പല താരങ്ങളുമുണ്ട്. ഇവരൊക്കെ തോന്നുമ്പോള്‍ വരും തോന്നുമ്പോള്‍ പോകും എന്ന സ്ഥിതിയിലാണ് മലയാള സിനിമയിലെ നിലവിലെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+