Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളായണി കിരീടം ടൂറിസം പദ്ധതി; സർക്കാരിന് നന്ദി പറഞ്ഞ് സിബിമലയിൽ

തിരുവനന്തപുരം: വെള്ളായണി കിരീടം ടൂറിസം പദ്ധതിക്ക് ആശംസകളുമായി സംവിധായകൻ സിബി മലയിൽ. 1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനും പാർവതിയെ നായികയുമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. ഒരു സിനിമയുടെ പേരിൽ ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ. പാലം ഉൾപ്പെടുന്ന നേമം മണ്ഡലത്തിലെ എംഎൽഎയും പൊതുവിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് ലോക ടൂറിസം ദിനത്തിൽ കിരീടം പാലം പദ്ധതി പ്രഖ്യാപിച്ചത്.

1

മോഹൻലാലിനെ നായകനും പാർവ്വതിയെ നായികയുമാക്കി ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിരീടം.1989 ലാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് വെള്ളായണിയിലെ കിരീടം പാലത്തിലാണ്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

വിവിധ രംഗങ്ങളിൽ അടുത്ത കൂട്ടുകാരനായ കേശുവുമായി സംസാരിക്കുമ്പോഴും ഈ പാലം മുഖ്യകഥാപാത്രം പോലെ തന്നെ സിനിമയോട് ചേർന്ന് നിൽക്കുന്നുണ്ട്. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെടുകയായിരുന്നു. എന്നാൽ അനന്തപുരിക്കാർക്ക് അവരുടെ സ്വന്തം കീരിടം പാലമാണിത്. ഏറെ തിരച്ചിലൊനൊടുവിലാണ് താൻ സിനിമ ചിത്രീകരിക്കാനായി വെള്ളായണി പ്രദേശവും പാലവും കണ്ടെത്തിയതെന്ന്‌ സിബി മലയിൽ ഓർക്കുന്നു. തന്റെ ചിത്രത്തിന് ദൃശ്യചാരുത കൂട്ടാനും കഥയുടെ വൈകാരിക അംശങ്ങൾക്ക് മിഴിവ് കൂട്ടാനും ലൊക്കേഷന് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന്‌ സിബി മലയിൽ സാക്ഷ്യപ്പെടുത്തുന്നു.

3

ഇത്തരത്തിൽ ഒരു സംരംഭത്തിന് മുൻകൈയ്യെടുത്തതിന് സിബി മലയിൽ സർക്കാരിന് നന്ദി പറഞ്ഞു. പാലം ഉൾപ്പെടുന്ന നേമം മണ്ഡലത്തിലെ എംഎൽഎയും പൊതുവിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് ലോക ടൂറിസം ദിനത്തിൽ കിരീടം പാലം പദ്ധതി പ്രഖ്യാപിച്ചത്. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിലാണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാകപ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി രൂപപ്പെടുത്തുമെന്നും നേമം എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടി പറഞ്ഞു.

4

"പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയാക്കി ഇതിനെ മാറ്റും" - മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.

6

കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

7

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+