Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ സിദ്ധീഖിന്റെ മരണം: യുനാനിയെ പ്രതിക്കൂട്ടില്‍ നിർത്തുന്നത് ഗൂഡാലോചനയുടെ ഭാഗം: കെയുഎംഎ

കൊച്ചി: സംവിധായകന്‍ സിദ്ധീഖിന്റെ മരണത്തിന് പിന്നാലെ ഉയരുന്ന വിവാദങ്ങളില്‍ മറുപടിയുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെ യു എം എ). അംഗീകൃത യുനാനി ഡോക്ടർമാരില്‍ ആരും തന്നെ സിദ്ധീഖിനെ ചികിത്സിച്ചിട്ടില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. സംവിധായകന്റെ മരണവുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യൂനാനി മെഡിക്കൽ അസോസിയേഷൻ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സിദ്ധീഖിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ യുനാനി ചികിത്സയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഐ എം എ സംസ്ഥാന ഭാരവാഹി സുള്‍ഫി നൂഹ് ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നിരുന്നു. 'ഹെവിമെറ്റല്‍സ് അടങ്ങിയ യുനാനി ചികിത്സ കിഡ്നി പ്രശ്നങ്ങളടക്കം വളരെ പെട്ടെന്ന് ഉണ്ടാക്കുന്നു. അതുപോലെ ലിവറിനും പ്രശ്നമാണ്. ശാസ്ത്രം തന്നെ അത് തെളിയിച്ചിട്ടുണ്ട്. ചികിത്സാ രീതിയില്‍ ശാസ്ത്രവും മിത്തും അവിശ്വാസ്യതയും ചർച്ച ചെയ്യപ്പെടേണ്ട തന്നെയാണ്. ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല. ധാരളാം ആളുകള്‍ ഇത്തരം പ്രശ്നങ്ങളില്‍ പെട്ടുപോയിട്ടുണ്ട്. എന്നാല്‍ പേര് പറയാന്‍ സാധിക്കില്ല' എന്നായിരുന്നു സുള്‍ഫി നൂഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

 director-siddique

എന്നാല്‍ സിദ്ധീഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കെയുഎംഎ ഭാരവാഹികള്‍ അറിയിക്കുന്നത്.

കെ യു എം എയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം

പ്രശസ്ത സംവിധായകൻ സിദ്ധീഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.

മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുൻപുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്, മെഡിക്കൽ കോളജ് തുടങ്ങിയ സംവിധാനങ്ങൾ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ മനസ്സിലാക്കുന്നത്.

ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+