സിദ്ദീഖിന്റെ മരണത്തിന് പിന്നില്‍ യുനാനി ചികിത്സയോ? ജനാര്‍ദ്ദനന്റെ പരാമര്‍ശത്തിന് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ച
സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദീഖിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സിദ്ദീഖ് ആശുപത്രിയിലാണെന്നും അത്യാസന്ന നിലയിലാണെന്നും അറിഞ്ഞ് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. മലയാള സിനിമാ ലോകത്ത് അദ്ദേഹവും കൂട്ടുകാരന്‍ ലാലും ചേര്‍ന്ന് സമ്മാനിച്ചത് സൂപ്പര്‍ഹിറ്റുകളായ നിരവധി ചിത്രങ്ങളാണ്.
മിക്ക ചിത്രങ്ങളും ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡ് ഭേദിച്ചവയായിരുന്നു. അതിനാടകീയതയില്‍ നിന്ന് മലയാള സിനിമ സ്വാഭാവികതയിലേക്ക് ചുവടുവെക്കുന്ന കാലത്ത് തന്നെ കോമഡി സിനിമകളിലൂടെ മലയാളികളുടെ പച്ചയായ ജീവിതം പറയുകയായിരുന്നു സിദ്ദീഖും ലാലും ചെയ്തത്. അതുകൊണ്ട് തന്നെ ഇരുവരും ചേര്‍ന്നൊരുക്കിയ സിനിമകളും കഥാപാത്രങ്ങളും മലയാളികളോട് ചേര്‍ന്ന് നില്‍ക്കുന്നവയുമായിരുന്നു.

മലയാള സിനിമാലോകം എന്നതിലുപരി കേരളക്കരയാകെ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞെട്ടുന്നതും തേങ്ങുന്നതും അക്കാരണത്താലാണ്. എന്നാല്‍ അതിനിടയില്‍ അദ്ദേഹത്തിന്റെ മരണത്തെയും ആരോഗ്യത്തേയും സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. നടന്‍ ജനാര്‍ദ്ദനന്‍ സിദ്ദീഖിന്റെ മരണത്തില്‍ അനുശോചിച്ച് മീഡിയ വണ്ണിന് നല്‍കിയ പ്രതികരണത്തിലെ വാക്കുകളാണ് ഇതിന് ആധാരം.
മദ്യപാനമോ സിഗരറ്റ് വലിയോ പോലുള്ള ഒരു ദുശ്ലീലങ്ങളും ഇല്ലാത്ത ആളായിരുന്നു സിദ്ദീഖ് എന്നാണ് ജനാര്‍ദ്ദനന്‍ പറഞ്ഞത്. ഭക്ഷണം പോലും മിതമായി കഴിക്കുന്ന പ്രകൃതമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കരളിലാണ് പ്രശ്‌നം വന്നത്. അതിന് കാരണം യുനാനി ഗുളികകള്‍ എന്ന പേരില്‍ കഴിച്ച ചില വസ്തുക്കളാണ് എന്നാണ് ജനാര്‍ദ്ദനന്‍ സിദ്ദീഖിനെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞത്.
ജനാര്‍ദ്ദനന്റെ വാക്കുകള്‍:
''ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. കാരണം 62-63 വയസേ ഉള്ളൂ. എന്തുമാത്രം ഇളപ്പമാണ്. ഹോസ്പിറ്റലില്‍ ആയിരുന്ന സമയത്ത് പോലും ഇദ്ദേഹത്തിന്റെ ഒാരോ കാര്യങ്ങളും വിളിച്ച് ചോദിച്ചിരുന്നു. ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു സംഭവം വരുമെന്ന്. ഈ കഴിഞ്ഞ നാല് ദിവസം മുന്‍പ് ഒരു കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായപ്പോള്‍ അതിന്റെ ചീഫിനെ ഞാന്‍ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു എല്ലാം പോയി.
കള്ള് കുടിക്കില്ല, സിഗരറ്റ് വലിക്കില്ല, ചായ പോലും കുടിക്കാത്ത ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ ലിവറൊക്കെ കുഴപ്പായി പോയി. എന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു യുനാനി ഗുളികകള്‍ കഴിക്കുമായിരുന്നു ആരുമറിയാതെ. ആരോ എന്തോ പറഞ്ഞ് കൊടുത്തു യുനാനി ഗുളികകള്‍ കഴിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്താകും നന്നാകും എന്നൊക്കെ പറഞ്ഞിട്ട് ഇത് കഴിക്കും. ഞാന്‍ കണ്ടിട്ടുണ്ട് ഇത് ഇടക്ക് ഞാന്‍ കണ്ടിട്ടുണ്ട് ഒരു വെളുത്ത ഗുളിക എടുത്ത് കഴിക്കുമായിരുന്നു. അത് എനിക്ക് അറിയില്ല.
എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവ് ചെയ്ത് ഇമ്മാതിരിയുള്ള അനാവശ്യമായിട്ടുള്ള മരുന്നുകള്‍ കഴിച്ചിട്ട് നമ്മളെ ശരീരം മോശമാക്കരുത്. ദൈവം തന്നിട്ടുള്ള ജീവിതം ജീവിക്കാനുള്ളതാണ്. നമുക്ക് നല്ലപോലെ കഴിക്കാനുള്ള ആഹാരങ്ങളുമൊക്കയായി മര്യാദയ്ക്ക് ജീവിച്ച് പോകുക,'' എന്നായിരുന്നു ജനാര്‍ദ്ദനന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് അശാസ്ത്രീയ ചികിത്സാരീതികളില്‍ വശംവദരാകരുത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ മോഡേണ്‍ മെഡിസിനിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം എന്നും ഒന്നിനേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അഡ്വ. ശ്രീജിത്ത് പെരുമാന ജനാര്‍ദ്ദനന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്.
''ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത പ്രിയ സംവിധായകന്‍ സിദ്ധിഖ് മോഡേണ്‍ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ് കരള്‍ രോഗവും, കിഡ്‌നി പ്രശ്‌നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ട്ടപെടാന്‍ വരെ കാരണമായത് എന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ജനാര്‍ദ്ധന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും അങ്ങേയറ്റം ഗുരുതരമാണ്.
മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ സിദ്ധിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാര്‍ദ്ധനന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവര്‍ പോലും അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണ്. ഇതൊക്കെ ഇപ്പോള്‍ തന്നെ പറയുന്നതിലെ അനൗചിത്യം മനസിലാകുന്നു എങ്കിലും, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കാതെ ഇപ്പൊ പറഞ്ഞാലേ കേള്‍ക്കൂ എന്നതുകൊണ്ടാണ്. ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യണം ഇനിയൊരു ജീവനും അങ്ങനെ നഷ്ട്ടപ്പെടരുത്,' എന്നാണ് ശ്രീജിത് പെരുമന പറയുന്നത്.
ഇതിനെ താഴെ അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഒന്നിനേയും കണ്ണടച്ചാക്ഷേപിക്കരുത് എന്നുമാണ് ചിലര്‍ പറയുന്നത്. ഹോമിയോയും ആയുര്‍വ്വേദവും ഓസ്തിയോപതിയും യുനാനിയും എല്ലാം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട മെഡിക്കല്‍ സയന്‍സുകള്‍ തന്നെയാണ് എന്നാണ് മറ്റൊരാളുടെ അവകാശവാദം.
എന്നാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ചെറിയ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കാമെങ്കിലും ആന്തരികാവയവങ്ങളെ ബാധിക്കുന്നതും മാരകവും ആയ അസുഖങ്ങള്‍ക്കും ഇവയൈ ആശ്രയിക്കുന്നത് സ്വയം ചികിത്സാ നിര്‍ണയം പോലെ ആണ് എന്നാണ് ഇതിനെ ഖണ്ഡിച്ച് കൊണ്ട് ഒരാള്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ മാരകരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രം തന്നെയാണ് ഗുണപരം എന്നാണ് ഇദ്ദേഹം പറയുന്നത്.












Click it and Unblock the Notifications