ആറ്റിങ്ങലില്‍ നടന്നത് ഞെട്ടിക്കുന്ന പീഡനം; സംവിധായകന്‍ റിമാന്റില്‍, പോക്‌സോ ചുമത്തി... ചുരുളഴിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി ശ്രീകാന്ത് എസ് നായരാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പലതവണ പീഡനം നടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മറ്റൊരു കേസില്‍ അന്വേഷണം നടക്കവെയാണ് സംവിധായകനെതിരായ വിവരങ്ങള്‍ ലഭിച്ചതത്രെ. മൂന്ന് വര്‍ഷം മുമ്പാണ് സംവിധായകന്‍ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിശദ വിവരങ്ങള്‍ ഇങ്ങനെ...

സംഭവം പുറത്തായത് ഇങ്ങനെ
പതിനാറുകാരന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു എന്ന പരാതി മാതാവ് ആറ്റിങ്ങല്‍ പോലീസില്‍ നല്‍കിയിരുന്നു. കൗമാരക്കാരനെ പോലീസ് ചോദ്യം ചെയ്തു. താന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ് എന്നാണ് പതിനാറുകാരനില്‍ നിന്ന് ലഭിച്ച വിവരമത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാന്‍ പോലീസ് തീരുമാനിച്ചു.

ചില സൂചനകള്‍...
വനിതാ പോലീസുകാര്‍ പെണ്‍കുട്ടിയുമായി ദീര്‍ഘനേരം സംസാരിച്ചു. പെണ്‍കുട്ടിയെ പതിനാറുകാരന്‍ ഉപദ്രവിച്ചു എന്ന് മനസിലായി. തുടര്‍ന്ന് ഈ കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയവെയാണ് മൂന്ന് വര്‍ഷം മുമ്പ് നടന്ന സംവിധായകനുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്.

വീട്ടില്‍ വന്നിരുന്നു
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ പീഡിപ്പിച്ചു എന്ന വിവരമാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ സംവിധായകന്‍ വരാറുണ്ടായിരുന്നുവത്രെ. ആളില്ലാത്ത സമയമെത്തിയാണ് ഉപദ്രവിച്ചത്. പല തവണ ഇത്തരം അനുഭവമുണ്ടായി എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഗുരുതരമായ വകുപ്പുകള്‍
തുടര്‍ന്നാണ് സംവിധായകന്‍ ശ്രീകാന്ത് എസ് നായരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്‌സോ, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്‌ഐ ജ്യോതിഷ് പറഞ്ഞു.

ജാമ്യം ലഭിക്കില്ല
കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതാണ് പോക്‌സോ നിയമം. ഇതുപ്രകാരം കേസെടുത്തതിനാല്‍ പ്രതിക്ക് ജാമ്യം എളുപ്പത്തില്‍ ലഭിക്കില്ല. പെണ്‍കുട്ടിയുടെ വീട്ടില്‍ സംവിധായകന്‍ പതിവായി എത്തുന്നതിനുള്ള അവസരം എങ്ങനെ ഒരുങ്ങി എന്നതും പോലീസ് അന്വേഷിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 13 വയസായി.

ആറ്റിങ്ങല്‍ എസ്‌ഐ പറയുന്നത്...
പെണ്‍കുട്ടി ഇപ്പോള്‍ കുടുംബത്തോടൊപ്പം തന്നെയാണ്. സംവിധായകന് ഉടന്‍ ജാമ്യം കിട്ടില്ല. 60 ദിവസത്തേക്ക് ജാമ്യത്തിനുള്ള യാതൊരു സാധ്യതയുമില്ല. വൈദ്യ പരിശോധന ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. കൃത്യമായ സമയത്ത് കുറ്റപത്രം സമര്‍പ്പിക്കുമെന്നും ആറ്റിങ്ങല്‍ എസ്‌ഐ ജ്യോതിഷ് പറഞ്ഞു.
Recommended Video

ആരാണ് ശ്രീകാന്ത് എസ് നായര്‍
വണ്ടര്‍ ബോയ്‌സ്, ദി റോങ് ടേണ്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീകാന്ത് എസ് നായര്‍. ഇയാള്‍ നിരവധി ഹൃസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കണമെന്ന് പെണ്‍കുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. സംവിധായകന്റെ ഇടപെടല്‍ മൂലം ഭയന്നുപോയ പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. സിനിമയില്‍ അഭിനയികേണ്ട എന്ന് മാത്രമാണ് പന്നീട് വീട്ടില്‍ പറഞ്ഞതത്രെ.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications