സംവിധായകൻ ശ്രീകുമാർ മോനോനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; പുതിയ നീക്കം റെയ്ഡിന് പിന്നാലെ!
തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ കഴിഞ്ഞ് ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട് ക്രെംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. ഇതിന് പിന്നാലെ സംവിധായകനെ ചോദ്യം ചെയ്തേക്കും എന്ന റിപ്പോർട്ട് പുറത്ത് വരുന്നു.
അടുത്ത ഞായറാഴ്ചയായിരിക്കും ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുക എന്നാണ് പുറത്ത് വരുന്ന വിവരം. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും ഓഫീസും റെയ്ഡ് നടന്നത്.

കരാർ റദ്ദാക്കിയതിന്റെ വിദ്വേഷം
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്' കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017-ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നാണ് മഞ്ജു വാര്യർ പരാതിയിൽ പറയുന്നത്.

സോഷ്യൽ മീഡിയ വഴി ദുഷ്പ്രചാരണം
പരാതിയില്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് മൊഴിയിൽ പറയുന്നത്. ഈ മാസം 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നും മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.

രേഖകൾ ദുരുപയോഗം ചെയ്യുന്നു
ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായാണ് മഞ്ജു വാര്യർ പരാതിയിൽ പറയുന്നത്. ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു.
Recommended Video

ഡിജിറ്റൽ തെളിവുകൾ
സൈബര്‍ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കാനുളള ശ്രമം, അപായപ്പെടുത്തുമെന്നുളള ഭീഷണി അടക്കമുളള കുറ്റങ്ങളാണ് ശ്രീകുമാര്‍ മേനോന് എതിരെയുളളത്. ശ്രീകുമാര്‍ മേനോന് എതിരെ ചില ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണങ്ങളും ചില മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശ്രീകുമാര്‍ മേനോന്റെ അടുപ്പക്കാരായ ചിലര്‍ സോഷ്യല്‍ മീഡിയിയല്‍ നടത്തിയ പ്രതികരണങ്ങളും അടക്കമുളള തെളിവുകളും മഞ്ജു വാര്യർ നേരത്തെ പോലീസിന് കൈമാറിയിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.












Click it and Unblock the Notifications