കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി തനിക്ക് തീയറ്റര്‍ വിട്ട് തരുന്നില്ലെന്ന് സംവിധായകന്‍! കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്ഗൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി തന്‍റെ സിനിമയെ അവഗണിക്കുകയാണെന്ന ആരോപണവുമായി സംവിധായകന്‍ പികെ ശ്രീകുമാര്‍ രംഗത്ത്.

കൊച്ചുണ്ണിക്കായി കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്തവരെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത തന്‍റെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് സംവിധായകന്‍റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 ശബ്ദം

ശബ്ദം

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ശ്രീകുമാര്‍ സംവിധാനം ചെയ്ത ശബ്ദം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. സര്‍ക്കാരിനും ചലചിത്ര കോര്‍പ്പറേഷനുമെല്ലാം തീയറ്റര്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ശ്രീകുമാര്‍ തന്‍റെ ഫേസ്ബുക്കില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

 അവസരം നല്‍കാന്‍

അവസരം നല്‍കാന്‍

ശബ്ദം - വേദനയോടെ കേരള സർക്കാരിന്.....
ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു.

 കത്ത് നല്‍കി

കത്ത് നല്‍കി

October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി A. K. ബാലനും KSFDC ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

 നല്‍കാന്‍ കഴിയില്ല

നല്‍കാന്‍ കഴിയില്ല

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്.

 എല്ലാ തീയറ്ററും കിട്ടും

എല്ലാ തീയറ്ററും കിട്ടും

ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും.

 വേദനയോടെ

വേദനയോടെ

ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??!!
ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്.

 ഷെയര്‍ ചെയ്യണം

ഷെയര്‍ ചെയ്യണം

വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ " ശബ്ദം " ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
director sreekumars facebook post against kayamkulam kochunni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X