ദിലീപിനോട് കാവ്യയേക്കാള്‍ സ്‌നേഹമോ...! ഏത് ശിക്ഷയും ദിലീപിനൊപ്പം അനുഭവിക്കാന്‍ തയ്യാര്‍ എന്ന്..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം നടന്നിരുന്നു. പണം നല്‍കി പിആര്‍ ഏജന്‍സി വഴി ദിലീപിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കുകയാണ് എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും ജാമ്യം ലഭിക്കില്ല എന്നായപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ക്ക് ശമനമായി. എന്നാലിപ്പോഴും സിനിമാരംഗത്ത് ഉള്ള പലരും വിശ്വസിക്കുന്നത് ദിലീപ് നിരപരാധിയാണ് എന്ന് തന്നെയാണ്.

ബാബറി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും!! വെളിപ്പെടുത്തല്‍...

ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!

ദിലീപിന് പിന്തുണ

ദിലീപിന് പിന്തുണ

ദിലീപ് നായകനായ കാര്യസ്ഥന്‍, മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രഹങ്ങള്‍ സംവിധാനം ചെയ്ത തോംസണ്‍ ആണ് ഏറ്റവും ഒടുവിലായി ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ദിലീപ് അനുകൂല ഫേസ്ബു്ക്ക് പേജായ ദിലീപ് ഓണ്‍ലൈനാണ് ഈ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്.

ദിലീപ് നിരപരാധി

ദിലീപ് നിരപരാധി

ദിലീപ് നിരപരാധി ആണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി തോംസണ്‍ പറയുന്നു. ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഒരു ഗൂഢാലോചന ആണ്. ദിലീപ് എന്ന് വ്യക്തിയെ തനിക്ക് നേരിട്ട് അറിയാവുന്നതാണ്.

ദിലീപ് വെറും കുറ്റാരോപിതൻ

ദിലീപ് വെറും കുറ്റാരോപിതൻ

ഇത്രയും നീചമായ ഒരു പ്രവൃത്തി ചെയ്യാന്‍ ദിലീപ് സന്നദ്ധനാവില്ലെന്നും തോസണ്‍ പറയുന്നു. ദിലീപ് കുറ്റവാളി ആണ് എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ദിലീപ് വെറും കുറ്റാരോപിതനാണ്.

മാധ്യമങ്ങൾക്കെതിരെയും

മാധ്യമങ്ങൾക്കെതിരെയും

ദിലീപിന്റെ സ്വത്ത് വിവരങ്ങളും മറ്റും ചികഞ്ഞെടുത്ത് ദിലീപിനെ പൂര്‍ണമായും കുറ്റവാളിയായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. ഇത്തരത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള ഗൂഢപ്രവര്‍ത്തനം നടക്കുകയാണെന്നും തോംസണ്‍ ആരോപിക്കുന്നു.

ശിക്ഷ അനുഭവിക്കാം

ശിക്ഷ അനുഭവിക്കാം

താനിപ്പോഴും വിശ്വസിക്കുന്നത് ദിലീപ് നിരപരാധിയാണ് എന്ന് തന്നെയാണ്. മാത്രമല്ല ദിലീപ് ഈ കേസില്‍ കുറ്റവാളിയാണ് എന്ന് തെളിഞ്ഞാല്‍ താനീ പറഞ്ഞതിന്റെ പേരില്‍ ഏത് ശിക്ഷയും ദിലീപിനൊപ്പം അനുഭവിക്കാന്‍ തയ്യാറുമാണ് എന്നും തോംസണ്‍ പറയുന്നു.

പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

കേസില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ ലാല്‍ ജോസ്, അജു വര്‍ഗീസ്, സലീം കുമാര്‍ തുടങ്ങി സിനിമാ രംഗത്ത് നിന്നും ദിലീപിന് വലിയ പിന്തുണ ലഭിച്ചിരുന്നു. അടുത്തിടെയും ഇത്തരത്തില്‍ ചിലര്‍ രംഗത്ത് വന്നിരുന്നു. ദിലീപിനെ പിന്തുണച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു.

നീതി നിഷേധിക്കുന്നു

നീതി നിഷേധിക്കുന്നു

സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം എന്നിവരും ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തുകയുണ്ടായി. കോടതി കുറ്റവാളിയായി പ്രഖ്യാപിക്കാത്ത ദിലീപിന് നീതി നിഷേധിക്കുന്നു എന്നായിരുന്നു ജോസ് തോമസിന്റെ ആരോപണം.

പീഡിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നു

പീഡിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നു

ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നു എന്നാണ് ഇഖ്ബാല്‍ കുറ്റിപ്പുറം ഫേസ്ബുക്കില്‍ കുറിച്ചത്. പള്‍സര്‍ സുനിയോ ഗോവിന്ദച്ചാമിയോ നിഷാമോ അമീറുള്‍ ഇസ്ലാമോ അല്ല ദിലീപെന്നും ഇഖ്ബാല്‍ കുറ്റിപ്പുറം അഭിപ്രായപ്പെട്ടു.

ദിലീപിനൊപ്പം

ദിലീപിനൊപ്പം

കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പം എന്നാണ് നടന്‍ സുധീറിന്റെ പ്രതികരണം. ദിലീപിനെ ക്രിമിനലും കയ്യേറ്റക്കാരനുമാക്കി ഇല്ലാതാക്കുകയാണ് എന്നും സുധീര്‍ ആരോപിച്ചു. ദിലീപിനെതിരെ കള്ളക്കഥകള്‍ പടച്ച് വിടുന്നത് തെണ്ടിത്തരമാണ്.

English summary
Director Thomson supports Dileep in actress case.
Please Wait while comments are loading...