സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍; ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു
ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി സംവിധായകനെതിരെ പൊലീസില്‍ നേരത്ത തന്നെ പരാതിയുണ്ടായിരുന്നു. കേസില്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ കോടതി തള്ളി. ഇതേ തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. ഇത് രണ്ടാം തവണയാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Recommended Video

സാമ്പത്തിക തട്ടിപ്പ്
ശ്രീവസം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പ് നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോന്‍ ഇപ്പോള്‍ ഉള്ളത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.

സിനിമ നിര്‍മ്മിക്കാന്‍
സിനിമ നിര്‍മ്മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും വലിയ തുക പണം വാങ്ങിയതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ തട്ടിപ്പ് നടത്തിയെന്നാണ് വ്യവസായ ഗ്രൂപ്പിന്‍റെ പരാതി. പുതിയ സിനിമയുടെ ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപയാണ് ഗ്രൂപ്പില്‍ നിന്നും ശ്രീകുമാര്‍ മേനോന്‍ കടമായി കൈപ്പറ്റിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

പൊലിസീല്‍ പരാതി
എന്നാല്‍ പിന്നീട് നാളുകള്‍ ഏറെ പിന്നിട്ടിട്ടും സിനിമ നിര്‍മ്മാണം സംബന്ധിച്ച് ഒരു വിവരും ഉണ്ടായില്ല. കമ്പനി അധികൃതര്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ശ്രീകുമാര്‍ മേനോനില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് പൊലിസീല്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നാണ് ഗ്രൂപ്പിന്‍റെ വിശദീകരണം.

ചോദ്യം ചെയ്യുന്നു
ഇന്നലെ രാത്രിയോടെ പാലക്കാട്ടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത സംവിധായകനെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നടി മഞ്ജവാര്യരുടെ പരാതിയിലും നേരത്തെ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മഞ്ജുവാര്യരുടെ പരാതി
മഞ്ജുവിന്‍റെ പരാതിയില്‍ 2019 ഡിസംബർ 5-ന് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. തന്നെ അപായപ്പെടുത്താനും അപകീർത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു പൊലീസിന്‍റെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ അടക്കമുള്ള സാക്ഷികളുടെ മൊഴിയെടുക്കുകയും ശ്രീകുമാർ മേനോന്റെ വീട്ടിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു.

രണ്ടാമൂഴം സിനിമ
നേരത്തെ രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടും ശ്രീകുമാര്‍ മേനോന്‍ നിയമനടപടി നേരിട്ടിരുന്നു. ണ്ടാമൂഴം എന്ന തന്‍റെ നോവലിന്‍റെ തിരക്കഥ ശ്രീകുമാർ മേനോൻ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ച് തരണമെന്നും കാണിച്ച് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഒത്തുതീര്‍പ്പ്
വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചായിരുന്നു എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനൽകും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക എംടിയും തിരിച്ചുനല്‍കും എന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു.

ഒടിയന്‍
പരസ്യചിത്ര സംവിധായകന്‍-ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായാ വ്യക്തിയാണ് വി എ ശ്രീകുമാര്‍ മേനോന്‍. കല്യാണിന്റെ പരസ്യങ്ങളിലൂടെയാണ് പരസ്യചിത്രരംഗത്ത് പ്രശസ്തനാവുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ ആണ് സംവിധാനം ചെയ്ത ഏക മലയാള ചിത്രം












Click it and Unblock the Notifications