കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്ക

Google Oneindia Malayalam News

കൊച്ചി: നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ സംവിധായകന്‍ വേണുവിന്റെ പരാതി. പൃഥിരാജനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ താരം അപമര്യാദയായി പെരുമാറിയെന്നാണ് വേണുവിന്റെ പരാതിസിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ മലയാള സിനിമ താരങ്ങളുടെ സംഘടനായ അമ്മ അലന്‍സിയറിനോട് വിശദീകരണം തേടും. പരാതിയില്‍ കഴുമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി ഉള്‍പ്പടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. ഇതിലെ ഒരു പ്രധാന റോളിലേക്ക് തീരുമാനിച്ചിരുന്നത് അലന്‍സിയറേയായിരുന്നു.

ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; പട്ടാളത്തിന്റെ 2 ടീമുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; പട്ടാളത്തിന്റെ 2 ടീമുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്

അലന്‍സിയര്‍ക്കെതിരെ വേണുവിന്റെ പരാതി

ചിത്രത്തിലെ കഥ പറഞ്ഞ് കേള്‍പ്പിക്കുന്നതിനായി സംവിധായകന്‍ താരത്തെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ കഥ കേള്‍ക്കുന്നതിനിടെ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് വേണു ഫെഫ്കയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയുള്ള സിനിമയാണ് കാപ്പ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയും ഈ പൃഥിരാജ്-വേണു ചിത്രത്തിനുണ്ട്.

സ്വര്‍ഗ്ഗത്തിലെ രാജകുമാരി; ആരേയും അമ്പരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി സാനിയ ഇയ്യപ്പന്‍

മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു

ഇരുവര്‍ക്കും പുറമെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനേതാവിനെതിരെയുള്ള പരാതിയായതിനാല്‍ ഫെഫ് ഇത് അമ്മയ്ക്ക് കൈമാറുകയായിരുന്നു. പരാതി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഫെഫ്ക അമ്മയോട് ആവശ്യപ്പെട്ടു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് ഫെഫ്ക ഭാരവാഹികള്‍ വേണുവിന്റെ പരാതി കൈമാറിയിരിക്കുന്നത്. അലന്‍സിയര്‍ ലേ ലോപ്പസ് താരസംഘടനയിലെ അംഗമായതിനാല്‍ ഉചിതമായ നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയും ഫെഫ്ക ഭാരവാഹികള്‍ പങ്കുവെക്കുന്നു.

ആര്‍ ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവല്ലയെ ആസ്പദമാക്കി

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തെ കുറിച്ചുള്ള കഥയാണ് കാപ്പ. ആര്‍ ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവല്ലയെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.

ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്

ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. മഹേഷ് നാരായണന്‍ എഡിറ്റിങും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വ്വഹിക്കുന്നു. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, ആന്തോളജി ചിത്രമായ ആണും പെണ്ണിലെ രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ. ചിത്രത്തിന്റെ നടന്‍ നന്ദുവിന്റെ ശബ്ദത്തിലുള്ള മോഷന്‍ ടീസര്‍ ഉള്‍പ്പടെ പുറത്ത് വന്നിരിക്കുന്നു.

കേരളത്തില് കാപാ എന്നൊരു നിയമമുണ്ട്

ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയം വ്യക്തമാക്കുന്നതായിരുന്നു മോഷന്‍ ടീസറിലെ വാക്കുകള്‍. കേരളത്തില് കാപാ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് കാപാ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അതില്‍ 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു.''- എന്നാണ് മോഷന്‍ ടീസറില്‍ പറയുന്നത്.

നേരത്തെ അലന്‍സിയറിനെതിരെ മീടു ആരോപണം

അതേസമയം, നേരത്തെ അലന്‍സിയറിനെതിരെ മീടു ആരോപണം ഉയര്‍ന്ന് വരികയും സംഭവത്തില്‍ അദ്ദേഹം പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. നടി ദിവ്യ ഗോപിനാഥായിരുന്നു താരത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. പ്രലോഭന ശ്രമങ്ങളുമായി അലന്‍സിയര്‍ തുടക്കം മുതല്‍ തന്നെ സമീപിക്കുകയായിരുന്നു. ശരീരത്തിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും നടി അന്ന് ആരോപിച്ചിരുന്നു. മറ്റുള്ളവരോട് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് പരാതി പറയാൻ തീരുമാനിച്ചത്. അമ്മയില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ ഡബ്ല്യുസിസിയിലാണ് പരാതി നല്‍കിയിരുന്നത്.

മാപ്പ് അപേക്ഷ

ഇതിന് പിന്നാലെ അലന്‍സിയര്‍ മാപ്പ് അപേക്ഷയുമായി രംഗത്ത് വരികയായിരുന്നു. ഇതേ തുടര്‍ന്ന് ദിവ്യ ഗോപിനാഥ് കേസ് ഉപേക്ഷിക്കുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ നേരത്ത ആവശ്യപ്പെട്ടിരുന്നു. തന്റെ തെറ്റിനു ക്ഷമ ചോദിക്കുന്നുവെന്നും ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു അലൻസിയർ വ്യക്തമാക്കിയത്.

താനൊരു വിശുദ്ധനല്ല എന്നും തെറ്റുകൾ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്

'താനൊരു വിശുദ്ധനല്ല എന്നും തെറ്റുകൾ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക'- എന്നുമായിരുന്നു ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞത്. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാനസികമായി വളരെ തളര്‍ന്ന് പോയി. അന്ന് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണമെന്നും അലന്‍സിയര്‍ അന്ന് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷമായി അറിയുന്ന ചിലര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷമായി അറിയുന്ന ചിലര്‍ തള്ളിപ്പറഞ്ഞു. അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. അന്ന് ബിജു മോനോന്‍ ഉള്‍പ്പടേയുള്ളവര്‍ക്കൊപ്പം ഒരു ഹോട്ടലിലായിരുന്നു താമസം. മറിച്ച് വേറെ ഹോട്ടലിലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു- അലന്‍സിയര്‍ അന്ന് പറഞ്ഞു.

Recommended Video

cmsvideo
'സംഘികള്‍ ദേശ സ്നേഹം പഠിപ്പിക്കേണ്ട' അലന്‍സിയര്‍ | Oneindia Malayalam

English summary
Director Venu's complaint against actor allencier has been handed over to Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X