കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? ശ്രീകുമാർ മേനോനെതിരെ വിധു വിൻസെന്റ്

Google Oneindia Malayalam News

Recommended Video

cmsvideo
Vidhu Vincent's Reply to Sreekumar Menon | Oneindia Malayalam

കോഴിക്കോട്: മഞ്ജു വാര്യരെ പിന്തുണച്ചും ശ്രീകുമാര്‍ മേനോനെതിരെ തുറന്നടിച്ചും സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്. തന്നെ അപായപ്പെടുത്താന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുന്നതായി മഞ്ജു വാര്യര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ മഞ്ജു വാര്യരെ സിനിമയില്‍ സഹായിച്ചതിന്റെ കണക്കുകള്‍ നിരത്തി ശ്രീകുമാര്‍ മേനോനും രംഗത്ത് വന്നു. ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരുടെ തിരിച്ച് വരവിന്റെ മുഴുവന്‍ ക്രഡിറ്റും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിധു വിന്‍സെന്റ് പറയുന്നു.

വിധു വിൻസന്റിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം.

manju

തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും.

അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?'

English summary
Director Vidhu Vincent's facebook post against Sreekumar Menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X