കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു, കാരണം?, കുറിപ്പ് പങ്കുവച്ച് വിധു വിൻസെന്റ്..!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ തന്നെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചത്. മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ സംഘടനയിലുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ഡബ്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധുവിന്‍സെന്റ്. ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചാണ് സംവിധായിക ഇക്കാര്യം അറിയിച്ചത്.

wcc

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും ണഇഇ യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ എന്ന് വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യൂസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നുവെന്നും വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
WCCക്കെതിരെ നടി ലക്ഷ്മി മേനോൻ | Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഡബ്ല്യൂസിസി. രൂപീകരണം മുതല്‍ ഡബ്ല്യൂസിസി വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ അമ്മ സംഘടനകള്‍ക്കും താരങ്ങള്‍ക്കുമെതിരെയുള്ള പ്രതികരണങ്ങളായിരുന്നു. 2017ലായിരുന്നു വുമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്.

ദ കാസ്റ്റ് ഓഫ് ക്ലിന്‍ലിനെസ് എന്ന പേരില്‍ 2014ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു. 2016ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമയ്ക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജത ചകോരവും നേടിയിരുന്നു. മലയാള ചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് വിധു വിന്‍സെന്റ്.

JEE, NEET exams 2020; ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു, പുതിയ തീയതികള്‍ അറിയാംJEE, NEET exams 2020; ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു, പുതിയ തീയതികള്‍ അറിയാം

English summary
Director Vidhu Vincent To Quit From Women Film Organization Women in Collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X