കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റിന് പാര്‍ലമെന്റിലെത്താല്‍ യോഗ്യതയില്ല

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വീണ്ടും സംവിധായകന്‍ വിനിയന്‍. ഇന്നസെന്റിന് പാര്‍ലമെന്റില്‍ എത്താന്‍ ഒരു യോഗ്യതയുമില്ലെന്ന് വിനയന്‍ പറഞ്ഞു. രാവിലെ സ്വന്തം വീടിന്റെ ഗേറ്റു പോലും തുറക്കാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയിട്ട് എന്തുചെയ്യാനാണെന്നാണ് വിനയന്റെ ചോദ്യം.

സ്‌കൂളിലെ പരിപാടിയ്ക്ക് ക്ഷണിക്കാന്‍ വന്നാലും തനിക്കെന്ത് കിട്ടുമെന്ന് ചോദിക്കുന്ന ഇന്നസെന്റ് പ്രാചരണത്തിന് ക്ഷണിക്കാന്‍ വന്ന നേതാക്കളോടും ചോദിച്ചത് ഇത് തന്നെയായിരിക്കുമെന്ന് വിനയന്‍ കുറ്റപ്പെടുത്തി. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ജാള്യത ഇടതുപക്ഷത്തില്‍ പലര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Vinayan

നേരത്തെ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ വിമര്‍ശനവുമായി വിനയന്‍ രംഗത്ത് വന്നിരുന്നു. സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടെയായ ഇന്നസെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നായിരുന്നു വിനയന്റെ ആവശ്യം.

മിസ്റ്റര്‍ ഫ്രോഡിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സിനിമാ സംഘടനകള്‍ കാണിക്കുന്ന വ്യഗ്രതയെയും വിനയന്‍ പരോക്ഷമായി വിമര്‍ശിച്ചു. മലയാള സിനിമയില്‍ വിലക്കിന് തുടക്കം കുറിച്ചതു തന്നെ അമ്മയും ഫെഫ്കയുമാണ്. അവരാണ് ഇപ്പോള്‍ തങ്ങളെ വിലക്കുന്നു എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്- വിനയന്‍ കളിയാക്കി.

എക്‌സിബിഷന്‍സിന്റെ ഫെഡറേഷനില്‍ കുത്തിത്തിരിപ്പുണ്ടാക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം സിനിമ സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ പറയുന്നതെന്നും അതിന് നിര്‍മാതാക്കളും കൂട്ടുനില്‍ക്കുന്നുവെന്നും വിനയന്‍ പറഞ്ഞു.

English summary
Director Vinayan again turns against Innocent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X