കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയന്റെ ഈ സ്ഥിതിക്ക് കാരണം ദിലീപ്; സത്യം വിളിച്ചു പറഞ്ഞു, നഷ്ടപ്പെട്ടത് 10 വർഷം!!

Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് വിനയൻ. മലയാളസിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് വിനയൻ. കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ വിനയൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. എന്നാൽ സിനിമ നടിനടന്മാരുടെ സംഘടനയായ അമ്മയുമായി അഭിപ്രായ വ്യാത്യാസം ഉടലെടുത്തതിന്റെ പേരിൽ‌ കിറേ കാലം സിനിമ മേഖലയിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നിട്ടുണ്ട് വിനയന്.

മലയാള സിനിമയിൽ നിന്ന് പത്ത് വർഷമാണ് വിനയൻ പുറത്ത് നിൽ‌ക്കേണ്ടി വന്നത്. ഇതിന് പിന്നാൽ കളിച്ച വ്യക്തിയെ കുിറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ തയാറാകാതിരുന്നപ്പോൾ അതു ശരിയല്ലെന്നു കർശനമായി പറഞ്ഞപ്പോൾ, മലയാള സിനിമ വ്യവസായത്തിൽ നിന്ന് തന്നെ പുറത്താക്കുമെന്നായിരുന്നു ഭീഷണിയെന്ന് വിനയിൻ പറയുന്നു.

എല്ലാത്തിനും കാരണം ദിലീപ്

എല്ലാത്തിനും കാരണം ദിലീപ്

മലയാള സിനിമയിൽ നിന്നു 10 വർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്നാണ് സംവിധായകൻ വിനയൻ വ്യക്തമാക്കിയത്. പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്നം അവാർ‌ഡ് ഏറ്റുവാങ്ങി പ്രസംഗിക്കവെയാണ് ദിലീപിനെതിരെ വിനയൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ജയസൂര്യയുടെ ചിത്രം കൊടുക്കാനും വിലക്ക്

ജയസൂര്യയുടെ ചിത്രം കൊടുക്കാനും വിലക്ക്


അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണഅ സിനിമ രംഗത്തുള്ളവരെന്നും വിനയൻ ആരോപിച്ചു. തിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിലെന്നും വിനയൻ കൂട്ടിച്ചേർത്തു.

മനുഷ്യസ്നേഹം... വിനയം

മനുഷ്യസ്നേഹം... വിനയം

10 വർഷങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടത്. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണമെന്നാണ് അവർ ചിന്തിക്കുക എന്നും വിനയൻ ആരോപിച്ചു. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ വ്യക്തമാക്കി.

പ്രേം നസീറിന്റെ രാഷ്ട്രീയ പ്രവേശനം

പ്രേം നസീറിന്റെ രാഷ്ട്രീയ പ്രവേശനം


മനുഷ്യസ്നേഹിയും നിഷ്കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും വിനയൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ പോലൊരാൾ അധികാരത്തിലെത്തിയിരുന്നെങ്കിൽ സാധാരണക്കാർക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയൻ പറഞ്ഞു.

ജന്മി കുടിയാൻ വ്യവസ്ഥ

ജന്മി കുടിയാൻ വ്യവസ്ഥ


സിനിമാരംഗത്ത് ഇന്നും ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്നതായി ചലച്ചിത്ര സംവിധായകൻ വിനയൻ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. നാടകരചയിതാവും സംവിധായകനുമായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ പേരിൽ രൂപവത്കരിച്ച ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു വിനയന്റെ പരാമർശം. ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പട്ടായിരുന്നു വിനയൻ അന്ന് പ്രതികരിച്ചിരുന്നത്. ഷെയിൻ നിഗം 25 വയസ്സുമാത്രമുള്ള ചെറുപ്പക്കാരനാണ്. തെറ്റുകൾ സ്വാഭാവികമാണ്. തെറ്റുകൾ തിരുത്തിച്ച് സിനിമ പൂർത്തീകരിക്കണമായിരുന്നു. വിലക്കുകൾ ഒന്നിനും പരിഹാരമെല്ലന്നും വിനയൻ പറഞ്ഞിരുന്നു.

English summary
Director Vinayan against actor Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X