കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിന് ആവിഷ്‌കാര സ്വാതന്ത്ര്യം പറയാന്‍ അവകാശമില്ല:വിനയന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ എത്തി. ശനിയാഴ്ച കൊച്ചി മുസ്സിരിസ് ബിനാലെയില്‍ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് കമല്‍ എത്തിയതാണ് വിനയനെ ചൊടിപ്പിച്ചിരിക്കുന്നത്. കമലിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ എന്തു അവകാശമാണുള്ളതെന്നാണ് വിനയന്റെ ചോദ്യം.

വിനയന്‍ കമലിനെതിരെ പ്രതിഷേധം അറിയിച്ചത് ഫേസ്ബുക്ക് പേജിലൂടെയാണ്. കഴിഞ്ഞ ഏഴു വര്‍ഷം തനിക്കെതിരെ പ്രവര്‍ത്തിച്ചയാളാണ് കമല്‍. മലയാള സിനിമയിലെ അണിയറ പ്രവര്‍ത്തകരോടും താരങ്ങളോടും വിനയന്റെ സിനിമയുമായി സഹകരിക്കരുതെന്നു നിര്‍ദ്ദേശം നല്‍കിയ കൂട്ടത്തിലെ മുഖ്യ വ്യക്തിയാണ് കമല്‍. അദ്ദേഹമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നതെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

vinayan

ബിനാലെയില്‍ ഒത്തുച്ചേര്‍ന്ന കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള യോഗ്യത കമലിനു ഇല്ലെന്നാണ് വിനയന്‍ പറയുന്നത്. കമിലിനു ശത്രുതയുള്ളവരെയൊക്കെ വിലക്കാം എന്നാണോ പറയുന്നത്. പബ്ലിസിറ്റി കിട്ടുന്ന വേദിയില്‍ പോയി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രസംഗിക്കുന്നത് നല്ല കാര്യമല്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. സമ്മതിച്ചിരിക്കുന്നു കമലിന്റെ ആദര്‍ശമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ മാതൊരുഭഗന്‍ എന്ന നോവലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരന്‍മാരും കമല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ബിനാലെയില്‍ ഒത്തുച്ചേര്‍ന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രശസ്തര്‍ സംസാരിച്ചിരുന്നു.

English summary
director vinayan criticise director kamal says he dont have any right talk about freedom speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X