Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകനെ മരണത്തിലേക്ക് തള്ളിയിട്ടത് ഇന്നസെന്റോ?

കൊച്ചി: താന്‍ കമ്മ്യൂണിസ്റ്റാണ് എന്ന് തുറന്നുപറഞ്ഞ നടന്‍ തിലകനെ വാര്‍ധക്യത്തില്‍ ജോലി ചെയ്യാന്‍ പോലും അനുവദിക്കാതെ മരണത്തിലേക്ക് തള്ളിയിട്ടതിന് കാരണമായ ആളാണ് ഇന്നസെന്റ് എന്ന് സംവിധായകന്‍ വിനയന്‍. മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇന്നസെന്റ് തിലകന്റെ മകനെ ഭീഷണിപ്പെടുത്തിയതായും വിനയന്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലാണ് വിനയന്‍ ഇന്നസെന്റിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുവന്നത്. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം കാരണം തന്റെ ശത്രുനിര കുറെ കൂടി കൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞാണ് വിനയന്‍ പോസ്റ്റ് തുടങ്ങുന്നത്. ഇന്നസെന്റിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഇവിടുത്തെ സി. പി. എമ്മുകാരെക്കാളും പറ്റുക സിനിമാക്കാര്‍ക്കാണ്.

innocent

ഇന്നസെന്റ് ഒരു തൊഴിലാളി വിരുദ്ധനാണ്. തന്റെ ആത്മകഥയില്‍ രാഷ്ട്രീയത്തെ കളിയാക്കിക്കൊണ്ട് ഇന്നസെന്റ് എഴുതിയിട്ടുണ്ട്. തിലകന്‍ ചേട്ടനെ പണിയെടുക്കാന്‍ സമ്മതിക്കാതെ പീഡിപ്പിച്ച് മരണം വരെ എത്തിച്ചതിന്റെ പ്രധാന ഉത്തരവാദികളായ ചിലര്‍ക്കും അവരുടെ സംഘടനയ്ക്കും വേണ്ടി വാദിച്ചതും അതിന്റെ ചുക്കാന്‍ പിടിച്ചതും ശ്രീ ഇന്നസെന്റാണ്. ഇന്നസെന്റ് അമ്മ എന്ന സംഘടനയെ ഉപയോഗിച്ച് വിലക്ക് എന്ന ആയുധം എടുത്താണ് ഇന്നസെന്റ് കളിക്കുന്നത്. വിനയന്‍ ആരോപിക്കുന്നു.

തന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിനയന്‍ ഇന്നസെന്റിനെ വെല്ലുവിളിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ വന്‍പ്രതികരമാണ് വിനയന്റെ പോസ്റ്റിന് ലഭിക്കുന്നത്. ആയിരത്തോളം ലൈക്കുകളും അഞ്ഞൂറോളം ഷെയറുകളും കമന്റുകളും ഈ പോസ്റ്റിനുണ്ട്. എന്നാല്‍ വിനയന്റെ ആരോപണങ്ങളോട് മറുപടി പറയാനില്ല എന്നാണ് ഇന്നസെന്റിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+