Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിനെ കൊട്ടി വിനയന്‍! താര രാജാവിന്‍റെ ഡേറ്റ് കിട്ടാന്‍ നിലപാട് മാറ്റി?

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിവാദങ്ങളില്‍ ഇപ്പോഴും പരസ്യ നിലപാട് സ്വീകരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. എന്തിന് സൂപ്പര്‍ സ്റ്റാറുകള്‍ പോലും മൗനം പാലിച്ചിരിക്കുകയാണ്. എന്നാല്‍ യുവതാരങ്ങളുടെ മൗനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ താരങ്ങളെ വിമര്‍ശിച്ചത്. നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തിരുമാനം ബുദ്ധിശൂന്യമാണെന്ന് വിമര്‍ശിച്ച വിനയന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെ പോയെന്നും ചോദിച്ചു.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

രാജിവെച്ച നടിമാരെ അഭിനന്ദിക്കുന്നു. പക്ഷേ അവര്‍ക്ക് രാജിവെയ്ക്കാന്‍ മാത്രമേ സാധിക്കൂ. കാരണം അമ്മ എന്ന സംഘടനയുടെ പ്രവര്‍ത്തനം ഇവിടെ എല്ലാവര്‍ക്കും അറിയാം. സൂപ്പര്‍ താരങ്ങളെ മാത്രം ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന സംഘടന. സൂപ്പര്‍താരങ്ങളാണ് അവിടെ കാര്യങ്ങള്‍ തിരുമാനിക്കുന്നത്. മറ്റുള്ളവര്‍ ദാസ്യന്‍മാരെ പോലെയാണ് അവിടെ തുടരുന്നത്. ഭിക്ഷാംദേഹികള്‍ അപ്പകഷ്ണത്തിന് കാത്ത് നില്‍ക്കും പോലെ.

മണ്ടന്‍ തിരുമാനം

മണ്ടന്‍ തിരുമാനം

അന്ന് ചേര്‍ന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്നത് കൃത്യമായ അജണ്ടയായിരുന്നു. ഒരു നടിയെ മുന്നിലേക്കിട്ട് കൃത്യമായ അജണ്ട നടപ്പാക്കുകയായിരുന്നു. അതില്‍ ദിലീപ് അനുകൂലികള്‍ വിജയിച്ചു. മോഹന്‍ലാലിനെ പോലുള്ള ഒരാളെ പുകമറയില്‍ നിര്‍ത്തി തിരുമാനം നടപ്പാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ മറന്നു

പെണ്‍കുട്ടിയെ മറന്നു

എങ്ങനെയാണ് ഇത്തരമൊരു മണ്ടന്‍ തിരുമാനം സംഘടനയ്ക്ക് എടുക്കാന്‍ സാധിച്ചത്. എന്തുകൊണ്ടാണ് ദിലീപിനായി മുറവിളി കൂട്ടിയവര്‍ ആ പെണ്‍കുട്ടിയെ മറന്നുപോയത്. ഇടത് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരമൊരു തിരുമാനത്തിന് പിന്നില്‍ എന്നതും അത്ഭുദപ്പെടുത്തുന്നു.

തുടക്കം മുതല്‍

തുടക്കം മുതല്‍

തെറ്റായ നയങ്ങളും തിരുമാനങ്ങളും തന്നെയായിരുന്നു തുടക്കം മുതലേ അമ്മ സ്വീകരിച്ചുപോന്നത്. അതിനെ പരസ്യമായി വിമര്‍ശിച്ചതിനാണ് തിലകന്‍ ചേട്ടനെ അമ്മ വിലയിക്കിയത്. അദ്ദേഹത്തെ സിനിമ.ില്‍ അഭിനയയിപ്പിച്ചതിന് എനിക്കും കിട്ടി വിലക്ക്. എന്നാല്‍ കുറ്റക്കാര്‍ ഞങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു. തങ്ങള്‍ അന്നത്തെ സംഭവത്തില്‍ നിരപരാധികള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഇത്രയും വര്‍ഷമെടുത്തു.

ഇപ്പോള്‍

ഇപ്പോള്‍

ഇപ്പോള്‍ പലരും തിലകന് വേണ്ടി വാദിക്കുന്നുണ്ട്. എന്നാല്‍ അന്ന് നാല് പേര്‍ എങ്കിലും അമ്മയുടെ നടപടിയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം അമ്മയ്ക്കകത്ത് ഉണ്ടാകില്ലായിരുന്നു.

പൃഥ്വിക്കും കൊട്ട്

പൃഥ്വിക്കും കൊട്ട്

കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ മൂന്ന് യുവനടന്‍മാരാണ് വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഒരാള്‍ ഇപ്പോള്‍ പുതിയ കമ്മിറ്റിയില്‍ അംഗമാണ്. വേറൊരാള്‍ക്ക് മിണ്ടാട്ടം പോലും ഇല്ല. എന്നാല്‍ മൂന്നാമത്തെയാള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യുന്ന സിനിമയുടെ ലൊക്കേഷനായി തിരഞ്ഞ് നടക്കുകയാണ്.

പറഞ്ഞിട്ട് കാര്യമില്ല

പറഞ്ഞിട്ട് കാര്യമില്ല

എന്നാല്‍ താരങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവര്‍ക്കൊക്കെ സ്വന്തം കാര്യങ്ങള്‍ മാത്രമേ നോക്കാന്‍ സാധിക്കുള്ളൂ. അതാണ് കലാകാരന്‍മാരുടെ അവസ്ഥ. അമ്മ ഗ്ലാമറിന്‍റേയും പൈസയുടേയും പുറകെ നില്‍ക്കുന്ന സംഘടനാണ്. അതുകൊണ്ടാണ് ഇപ്പോഴും സൂപ്പര്‍താരങ്ങളെ താങ്ങി നടക്കേണ്ട അവസ്ഥ വരുന്നതെന്നും വിനയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+